കേരളക്കരയെ ഞെട്ടിച്ച ഒരു വിയോഗം ആയിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറിന്റേത്. 2018 സെപ്റ്റംബർ 25 തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായ ബാലഭാസ്കർ ഒക്ടോബർ 2 ആണ് ജീവൻ വെടിയുന്നത്.
മകൾ തേജസ്വനി അപകടത്തിൽ അന്ന് തന്നെ മരിച്ചിരുന്നു. ഭാര്യക്കും ഡ്രൈവർക്കും പരിക്കുകൾ ഉണ്ടായിരുന്നു. മരണം നടന്നു വര്ഷം മൂന്നു കഴിഞ്ഞു എങ്കിൽ കൂടിയും ഇന്നും ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്നു പറയുന്നവർ ഏറെയാണ്.
ഓരോ വിവാദങ്ങളും അപകടങ്ങൾ വരുമ്പോഴും ബാലഭാസ്കറുമായി കൂട്ടിവായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകൾ ഇന്നും ഉണ്ട്.
അതെ സമയം ബാലഭാസ്കർ പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യ ലക്ഷ്മിക്ക് ഇതിൽ പങ്കുണ്ടെന്നു പറയുന്ന ഒരു വിഭാഗവും ഉണ്ടായിരുന്നു. എന്നാൽ ഭർത്താവും മകളുടെയും വിയോഗത്തിൽ നിന്നും ഇന്നും ലക്ഷ്മി കരകയറിയിട്ടില്ല എന്നുള്ളതാണ് മറ്റൊരു സത്യം.
എന്നാൽ വിവാദങ്ങൾ ഘോഷിക്കപ്പെടുന്നത് പലതരത്തിൽ ആണെന്ന് പറയുക ആണ് ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഇഷാൻ ദേവ്.
ഇഷാന്റെ വാക്കുകൾ ഇങ്ങനെ..
ഭർത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീ ആണെന്നുള്ള യാതൊരു പരിഗണന നൽകാതെയായിരുന്നു ലക്ഷ്മിയെ മർദ്ദിച്ചു ചോദ്യം ചെയ്താൽ അവൾ സത്യം പറയും എന്ന രീതിയിൽ പലരും വിമർശിച്ചിരുന്നത്.
ലക്ഷ്മി കടന്നുപോകുന്ന മാനസിക അവസ്ഥയും സമ്മർദവും തിരിച്ചറിയാതെ അങ്ങേയറ്റം വേദനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു പലരും ലക്ഷ്മിയെ കുറ്റപ്പെടുത്തിയത്.
അപകടം നടന്ന് രണ്ടു വർഷങ്ങൾക്ക് ശേഷവും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അത്ര വളരെ മോശം അവസ്ഥയിലാണ് ലക്ഷ്മി ഇപ്പോഴും.
ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാം. ബാലഭാസ്‌കർ ഉണ്ടായിരുന്നെങ്കിൽ ലക്ഷ്മിയെ കുറിച്ച് ആളുകൾ ഇപ്പോൾ പറയുന്ന കാര്യങ്ങളെ പൊളിച്ചടുക്കുമായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…