മലയാളത്തിൽ ഏറ്റവും കൂടുതൽ രസകരമായ വേഷങ്ങൾ ചെയ്തിട്ടുള്ള അഭിനേതാവ് ആണ് വിനായകൻ. കൃത്യമായ രാഷ്ട്രീയ അനുഭാവമുള്ള വിനായകൻ പലപ്പോഴും ആളുകൾക്ക് മനസിലാകാത്ത രീതിയിൽ ഉള്ള ഫേസ്ബുക്ക് പോസ്റ്റുകളുമായി എത്താറുണ്ട്.
ചില ചിത്രങ്ങൾ തലവാചകങ്ങൾ ഒന്നുമില്ലാത്ത ഫോട്ടോകൾ ആർക്കും കൃത്യമായി മനസിലാക്കാൻ കഴിയാതെ രീതിയിൽ ദിനംപ്രതി നടക്കുന്ന വിഷയങ്ങളെ വിമർശനം നടത്തുന്നത് വ്യത്യസ്തമായ രീതിയിൽ ആണ്. കഴിഞ്ഞ ദിവസം ആയിരുന്നു നടനും എംപിയുമായ സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദങ്ങൾ ഉണ്ടായത്.
അത്തരത്തിൽ ഉള്ള ഒരു വിഷയം ഉണ്ടായപ്പോൾ പലരും അനുകൂലിച്ചും അതുപോലെ തന്നെ വിമർശനം നടത്തിയും രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ മുൻ മന്ത്രി ബാലകൃഷ്ണ പിള്ളയുടെ ചിത്രം ആണ് വിനായകൻ പങ്കുവെച്ചത്. അഴിമതി കേസിൽ അറസ്റ്റിലായ ആദ്യമന്ത്രി എന്ന വാക്കുകൾ ഉൾപ്പടെത്തി കൊണ്ടുള്ള പോസ്റ്റ് ആണ് വന്നത്.
ഈ പോസ്റ്റിൽ നിരവധി ആളുകൾ ആണ് വിനായകന് പിന്തുണയായി വന്നത്. എന്നാൽ ഈ സമയത്തിൽ അത്തരത്തുള്ള ഒരു പോസ്റ്റിനു കാരണം ആയി സോഷ്യൽ മീഡിയ കടത്തിയത് ഇതായിരുന്നു. എന്നാൽ പെട്ടെന്ന് ഇങ്ങനെ താരം പ്രകോപിതൻ ആകാൻ കാരണം എന്താണ്? കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി സല്യൂട്ട് വിവാദത്തിൽ അകപ്പെടുന്നത്.
സബ് ഇൻസ്പെക്ടറെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചു സുരേഷ് ഗോപി. ഇത് വലിയ രീതിയിൽ വിവാദമായിരുന്നു. നിരവധി ആളുകൾ ആയിരുന്നു സുരേഷ്ഗോപിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ സുരേഷ്ഗോപിയെ സപ്പോർട്ട് ചെയ്തു കൊണ്ട് എത്തിയ ഏക വ്യക്തി ഗണേഷ് കുമാർ ആയിരുന്നു.
ഒരുപക്ഷേ ഇത് ആയിരിക്കണം വിനായകനെ ട്രിഗർ ചെയ്തത് എന്നാണ് മലയാളികൾ കരുതുന്നത്. പോസ്റ്റിനു താഴെ വിനായകൻ ഒരു കമൻറ് ചെയ്തിട്ടുണ്ട്. കള്ളൻ എന്ന് ബാലകൃഷ്ണപിള്ളയെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിനായകൻ കമൻറ് പങ്കുവെച്ചത്.
ബാലകൃഷ്ണ പിള്ളയുടെ ചരിത്രവും ഇടതുപക്ഷം അദ്ദേഹത്തോട് സ്വീകരിച്ച നിലപാടുകളും എല്ലാം വീണ്ടും ചർച്ചയാവുകയാണ് ഈ പോസ്റ്റിനു താഴെ. നിരവധി ആളുകളാണ് വിനായകനെ വിമർശിച്ചു കൊണ്ടും അനുകൂലിച്ച് കൊണ്ടും രംഗത്തെത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…