മലയാളത്തിൽ ഏറെ ആരാധകർ ഉള്ള അഭിനേതാവാണ് ബീന ആന്റണി. കുറച്ചു ദിവസങ്ങൾക്കു മുന്നേയാണ് താരത്തിന് കൊറോണ പോസിറ്റീവ് ആയത്. കൊറോണ വന്നു എന്ന വിവരം ഭർത്താവ് മനോജ് പൊട്ടിക്കരഞ്ഞുകൊണ്ട് യൂട്യൂബ് വ്ലോഗിൽ കൂടി പറഞ്ഞപ്പോൾ എല്ലാവർക്കും ഏറെ സങ്കടമായിരുന്നു. ബീനയുടെ അവസ്ഥ അത്ര നല്ലതല്ല എന്നും അതുകൊണ്ടു തന്നെ കോറോണയെ ആരും അത്ര നിസാരവൽക്കരിക്കരുത് എന്നും മനോജ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ താൻ നേരിട്ട മോശം അവസ്ഥയെ കുറിച്ച് ബീന ആന്റണി തന്നെ തുറന്ന് പറയുക ആണ്.
എല്ലാവർക്കും അറിയാം കാര്യങ്ങൾ ഒക്കെ, മനുവിന്റെ ചാനെൽ വഴി ബാക്കി എല്ലാവരും തന്നെ അറിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ നിന്നും വന്നിട്ട് 2 ദിവസം കഴിഞ്ഞിട്ട് എല്ലാവരുമായി സംസാരിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എല്ലാവരോടും ആദ്യം തന്നെ ഒരുപാട് ഒരുപാട് നന്ദി. കാരണം ശരിക്കും പറഞ്ഞാൽ വല്ലാത്തൊരു ടഫ് സിറ്റുവേറ്റേഷനിലൂടെയാണ് കടന്നു പോയത്.
സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് കോവിഡ് പിടിപെട്ടത് തളർച്ചയും ക്ഷീണവും പിടിപെട്ടപ്പോൾ എനിക്ക് കാര്യം മനസിലായി, വീട്ടിൽ ഇരുന്ന് റസ്റ്റ് എടുത്ത് അസുഖം മാറ്റം എന്നാണ് ഞാൻ കരുതിയിരുന്നത് അങ്ങനെ ആറ് ഏഴു ദിവസം വീട്ടിൽ റസ്റ്റ് എടുത്തു. എങ്കിലും പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല, മറ്റു മരുന്നുകൾ ഇല്ലാത്തത് കൊണ്ട് പനിക്കുള്ള മരുന്ന് കഴിക്കുകയും സ്വയം ക്വാറന്റൈൻ ആവുകയും ചെയ്തു.
ബന്ധുക്കൾ എല്ലാവരും അഡ്മിറ്റ് ആവാൻ നിർദേശിച്ചിട്ടും ഒരു ദിവസം കൂടി നോക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ അത് വലിയ തെറ്റായി പോയി. പൾസ് ഓക്സി മീറ്റർ ഉപയോഗിക്കുന്നുണ്ടായിരുന്നു, അതിൽ റീഡിങ് കുറഞ്ഞു വരും തോറും ശ്വാസം കിട്ടാൻ വല്യ ബുദ്ധിമുട്ടായി തോന്നി, ഒടുവിൽ ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഡോക്ടർമാരും നേഴ്‌സുമാരും വളരെ നല്ല കെയർ ആണ് നൽകിയത്.
അതിന് അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ആദ്യ രണ്ട് ദിവസം ഓക്സിജന്റെ സഹായം ആവശ്യമായി വന്നിരുന്നു , അപ്പോഴേക്കും നിമോണിയ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഒന്നും തന്നോട് ഇവർ പറഞ്ഞിരുന്നില്ല. കോവിടിന്റെ ചില പ്രശ്നങ്ങൾ മാത്രമേ തനിക്കുള്ളൂ എന്നാണ് വിചാരിച്ചിരുന്നത്. ഡോക്ടർ പോലും അതിശയിച്ചുപോയിരുന്നു, കാരണം രണ്ട് ദിവസം കൊണ്ട് ഓക്സിജൻ മാസ്ക് മാറ്റാൻ സാധിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്നും, പെട്ടന്നൊരു ഭയങ്കരമായ മാജിക് ബീനയുടെ ലൈഫിൽ നടന്നിട്ടുണ്ടെന്നും ഒരുപാട് ദൈവാനുഗ്രം ലഭിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
ഡോക്ടർമാരും നേഴ്‌സുമാരും സ്റ്റാഫുകളും ദിവസങ്ങളോളം പി പി ഇ കിറ്റോക്കെ ധരിച്ച് ഇരുപത്തിനാലു മണിക്കൂറും പാവങ്ങൾ ഓടി നടക്കുവായിരുന്നു. അവർക്കൊക്കെ മുന്നിൽ തൊഴുതുപോവുകയാണ്. അവരുടെ എല്ലാവരുടെയും കുടുംബത്തിന് നന്മകൾ ഉണ്ടാവട്ടെ , അവർക്ക് ഒരാപത്തും ഉണ്ടാവല്ലേ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.
ആരും കോവിഡിനെ നിസാരമായി കാണരുത്. ഇത്തരത്തിലുള്ള അവസരത്തിൽ അമ്മ സംഘടനയെ കുറിച്ച് പറയാതിരിയ്ക്കാനാവില്ല കാരണം ഞാൻ അഡ്മിറ്റ് ആകുന്ന ദിവസം ബാബുവിനെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ അഡ്മിറ്റ് ആവുകയാണ് എന്ന് , ധൈര്യമായിട്ട് ആശുപത്രിയിൽ പൊക്കോളൂ. എന്ത് ആവശ്യത്തിനും ഞങ്ങൾ ഉണ്ട് എന്നായിരുന്നു ബാബു പറഞ്ഞത്. ആശുപത്രിയിൽ വലിയൊരു തുക ചിലവായി, പക്ഷെ അമ്മ സംഘടനയുടെ മെഡി ക്ലെയിം ഉള്ളത് കൊണ്ട് അധികം പൈസ ചിലവായില്ല.
ലാലേട്ടനും മമ്മൂക്കയും , ഹരിശ്രീ അശോകേട്ടനും , സിദ്ധിക്ക് ഇക്കയും സുരേഷേട്ടനും , പാർവതി ചേച്ചിയും , അങ്ങനെ നിരവധി ആളുകൾ വിളിച്ചു സുഖ വിവരം തിരക്കിയിരുന്നു. പിന്തുണക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇപ്പോൾ ഒരാഴ്ച ഹോം ക്വാറന്റൈൻ ആണ്, അതിനു ശേഷം എല്ലാവരും ഒത്ത് നിങ്ങളെ കാണാൻ വരുന്നതായിരിക്കും ലോകത്തിന് മുഴുവൻ നന്മ വരട്ടെ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…