1986 ൽ തൃശ്ശൂരിൽ ജനിച്ച കാർത്തിക മേനോൻ എന്ന നടിയെ ചിലപ്പോൾ മലയാളികൾ അറിയാൻ വഴിയില്ല. കാരണം സിനിമയിൽ നമ്മളിൽ കൂടി എത്തിയ താരത്തിന്റെ പേര് ഭാവന എന്നായിരുന്നു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി 2002 ൽ ആണ് ഭാവന അഭിനയ ലോകത്തിൽ എത്തുന്നത്.
അതായത് മലയാളികൾ ഭാവനയെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷങ്ങൾ കഴിഞ്ഞു. മലയാള സിനിമയിൽ ആറുവർഷം പൂണ്ടുവിളയാടിയ ഭാവന 2008 ഓടെയാണ് തമിഴ് , തെലുങ്ക് സിനിമകളുടെ ഭാഗം ആകുന്നത്. മലയാളത്തിൽ ശാലീന സുന്ദരിയിൽ നിന്നും തമിഴിലും തെലുങ്കിലും ഗ്ലാമർ വേഷങ്ങൾ ഉം ചെയ്തു ഭാവന.
കന്നഡ നിർമാതാവ് ആയ നവീനെയാണ് ഭാവന 2018 ൽ വിവാഹം കഴിക്കുന്നത്. തന്റെ പതിനാറാം വയസിൽ ആണ് ഭാവന സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്.
മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി , ദിലീപ് , ജയറാം , പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ എന്നിവർ ഇതിൽ പെടും. എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു ഭാവന. മലയാളത്തിൽ അല്ല കന്നടയിൽ ആണ് ഭാവന സിനിമ ചെയ്തത്.
ഇപ്പോൾ താരം ചെയ്ത പുതിയ സിനിമ പുറത്ത് ഇറങ്ങന്നതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഭാവനയും ശിവ രാജ് കുമാറും കേന്ദ്ര കഥാപാത്രം ആയി എത്തുന്ന സിനിമയാണ് ഭജ രംഗി 2.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒടിടി പ്ലെക്ക് നൽകിയ അഭിമുഖത്തിൽ ആണ് മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നതിനെ കുറിച്ച് സംസാരിച്ചത്…
മലയാള സിനിമയിൽ നിന്നും മാറി നിക്കുന്നത് ബോധപൂർവമാണ്. ഭാവനയുടെ വാക്കുകൾ ഇങ്ങനെ..
എന്റെ തീരുമാനം ആണ് മലയാളം സിനിമകൾ കുറച്ചു കാലത്തേക്ക് ചെയ്യുന്നില്ല എന്നുള്ളത്. അതെന്റെ മനഃസമാധാനത്തിന്റെ കൂടി കാര്യം ആണ്. ഇപ്പോൾ കന്നടയിൽ മാത്രം കേന്ദ്രികരിച്ച് സിനിമകൾ ചെയ്യാൻ ആണ് തീരുമാനം. നിലവിൽ പുതിയ സിനിമകൾ ഒന്നും ഞാൻ കമ്മിറ്റ് ചെയ്തട്ടില്ല.
താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രം ആണ് ബജരംഗിയിലെ ചിന്മികിനി. മറ്റു ഭാഷകയിൽ വളരെ ബോൾഡ് ആയ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ കന്നടയിൽ സൗമ്യമായ വേഷങ്ങൾ മാത്രം ആണ് ചെയ്യുന്നത്.
എന്നാൽ ഈ കഥാപാത്രം കുറച്ചു ബോൾഡും അതോടൊപ്പം അത്യാവശ്യം റൗഡി സ്വഭാവമുള്ള അത്യാവശ്യം തമാശകൾ പറയുന്ന കഥാപാത്രം കൂടി ആണെന്ന് ഭാവന പറയുന്നു.
മലയാളത്തിൽ അവസാനമായി ഭാവന നായികായി എത്തിയ സിനിമ ആദം ജോൺ ആയിരുന്നു. 2017 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…