മലയാള സിനിമയിൽ നിരവധി തവണ അവസരങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴും തനിക്കൊപ്പം നിന്ന ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു എന്നാണ് നടി ഭാവന പറയുന്നു. തനിക്ക് ആ മോശം അനുഭവം ഉണ്ടായ ശേഷവും തനിക്കൊപ്പം നിന്ന ഒട്ടേറെ ആളുകൾ മലയാളം സിനിമയിൽ ഉണ്ടായിരുന്നു എന്ന് ഭാവന പറയുന്നു.
അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്നും ഭാവന പറയുന്നു. പൃഥ്വിരാജ് സുകുമാരൻ , ആഷിഖ് അബു എന്നിവരടക്കം തിരിച്ചു വരണം എന്ന് പറഞ്ഞു. എന്നാൽ തനിക്ക് മലയാളം സിനിമയിലേക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തന്റെ മനസമാധാനം നഷ്ടം ആകുമായിരുന്നു. എന്നാൽ താൻ മലയാള സിനിമയിലേക്ക് ഇപ്പോൾ താൻ തിരിച്ചു വരാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.
കഥകൾ കേൾക്കുന്നുണ്ട്. വനിതാ ദിനത്തിനോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തക ബർഷാ ദത്ത് വി ദി വുമൺ ഓഫ് ഏഷ്യ കൂട്ടായ്മയോടെ ഒപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺഹാൾ പരിപാടിയിൽ ആണ് ഭാവന തന്റെ നിലപാടുകൾ അടക്കം വെളിപ്പെടുത്തൽ നടത്തിയത്.
‘തീർച്ചയായും എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സംഭവത്തിന് ശേഷവും ചിലർ എനിക്കാ അവസരങ്ങൾ നൽകിയിരുന്നു. ഞാൻ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ശഠിച്ചിട്ടുണ്ട്.
ആഷിഖ് അബു പൃഥ്വിരാജ് ജിനു എബ്രഹാം ഭദ്രൻ സാർ , ഷാജി കൈലാസ് സാർ ജയസൂര്യ തുടങ്ങിയവർ എനിക്ക് അവസരങ്ങൾ നൽകിയിരുന്നു. എന്നാൽ വീണ്ടും അതേ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വർഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു.
എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇൻഡസ്ട്രിയിൽ നിന്നും മാറി നിന്ന്. എന്നാൽ മറ്റ് ഇൻഡസ്ട്രിയിൽ ഞാൻ വർക്ക് ചെയ്തു. ഇപ്പോൾ ഞാൻ ചില മലയാളം സിനിമയുടെ കഥകൾ കേൾക്കുന്നുണ്ട്’.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…