മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു ഭാവന. എന്ന ഇപ്പോൾ അതിജീവനത്തിന്റെ ഘട്ടത്തിൽ കൂടിയാണ് ഭാവന എന്ന അഭിനയത്രി കടന്നു പോകുന്നത്. എന്നാൽ ജീവിതത്തിലും സിനിമ മേഖലയിൽ നിന്നുമുണ്ടായ തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും വേദനകളെ കുറിച്ചും അതിജീവനത്തിന്റെ പോരാട്ടങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഇപ്പോൾ ഭാവന.
മലയാള സിനിമയിൽ പലരും തന്റെ കൂടെ നിന്നപ്പോൾ പിന്നീട് നിലപട് മാറ്റമുണ്ടായപ്പോൾ സഹിക്കാൻ കഴിയാത്ത വിഷമം തോന്നിയെന്ന് ഭാവന പറയുന്നു. ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ ആണ് ഭാവന വെളിപ്പെടുത്തൽ നടത്തിയത്. വുമൺ ഇൻ സിനിമ കളക്റ്റീവ് കൂടെ നിന്നപ്പോൾ അവർക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതെ ആകുന്നത് കണ്ടപ്പോൾ വിഷമം തോന്നി എന്നും ഭാവന പറയുന്നു.
ഭാവന പറയുന്നത് ഇങ്ങനെ..
ആ സംഭവത്തിനു ശേഷം കൊച്ചിയിൽ സിനിമ മേഖലയിൽ നിന്നും എല്ലാവരും ഒത്തുകൂടി ഒരു പരിപാടി സംഘടിപ്പിച്ച് പിന്തുണ അറിയിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നണിയിരുന്നു. എന്നാൽ പിന്നീട് അന്ന് വന്ന പലരും നിലപാടുകൾ മാറ്റി. സത്യം പറയും എന്ന് പറഞ്ഞവർ പോലും പിന്നോട്ട് പോയി. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. അതിലേക്ക് ഞാൻ ആരുടേയും പേരെടുത്ത് വിരൽ ചൂണ്ടുന്നില്ല.
എല്ലാ ദിവസവും ആരൊക്കെ എന്നെ പിണ്ണാക്കും പിണക്കുന്നില്ല എന്നൊക്കെ ചിന്തിച്ചുകൊണ്ട് എഴുന്നേൽക്കാൻ കഴിയില്ലല്ലോ. മലയാള സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് അത്ര എളുപ്പം ആയിരുന്നില്ല. എന്നാൽ ഇത് എനിക്ക് സാധിക്കും. എന്റെ സ്ത്രീ സൗഹൃദങ്ങൾ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഡബ്ള്യു സി സി തനിക്കൊപ്പം ആയിരുന്നു നിന്നത്. എന്നെ പിന്തുണച്ച ആ സ്ത്രീകൾക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായി.
ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാലൻ, സനായൊരാ എന്നിവരുടെ മിക്കവാറും ദിവസങ്ങൾ ഞാൻ സംസാരിക്കും. പിടി തോമസിനോടും എനിക്ക് വല്ലാത്തൊരു നന്ദിയുണ്ട്. മലയാള സിനിമയിൽ നിന്നും നിരവധി ആളുകൾ എന്ന് വിളിച്ചിരുന്നു. നടൻ പൃഥ്വിരാജ്, സംവിധായകൻ ജിനു എബ്രഹാം, ഷാജി കൈലാസ് എന്നിവയാണ് വിളിച്ചത്.
ബാബുരാജ് എന്നെ ബംഗളുരുവിൽ വന്നു കണ്ടു ഇതിൽ നിന്നും എല്ലാം പുറത്തു വരണം എന്ന് പറഞ്ഞു. ത്യാനിക്ക് വേണ്ടി ഷൂട്ടിങ് വേണം എങ്കിൽ ബംഗളുരുവിൽ ആക്കാം എന്ന് അനൂപ് മേനോൻ പറഞ്ഞിരുന്നു. ജയസൂര്യ എന്റെ പിറന്നാൾ ദിവസം കേക്കുമായി വന്നു ഇൻസ്പെയർ ചെയ്യാൻ ശ്രമിച്ച ആൾ കൂടിയാണ് ഭാവന പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…