മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി ജയന്റേത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥി ആയിട്ട് ആയിരുന്നു ലക്ഷ്മി ജയൻ ആദ്യം ശ്രദ്ധ നേടുന്നത്. തുടർന്ന് ഗായിക ആയും അവതാരക ആയും വയലിൻ വായിക്കുന്ന ആൾ ആയിട്ടൊക്കെ മലയാളികൾ ലക്ഷ്മി ജയനെ കണ്ടു.
എന്നാൽ ബിഗ് ബോസ്സിൽ എത്തിയതിൽ കൂടി ആയിരുന്നു ലക്ഷ്മി ജയൻ എന്ന താരത്തിനെയും അവരുടെ സ്വകാര്യ ജീവിതത്തിലെ തകർച്ചകളെ കുറിച്ചും എല്ലാം മലയാളികൾ അറിഞ്ഞത്. ആണിന്റെയും പെണ്ണിന്റെയും ശബ്ദങ്ങളിൽ പാട്ടുകൾ പാടുന്ന ആൾ കൂടിയാണ് ലക്ഷ്മി.
റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക, വയലിനിസ്റ്റ് എന്നി മേഖലകളിൽ അടക്കം തിളങ്ങിയിട്ടുള്ള ലക്ഷ്മി ജയൻ എന്നാൽ സ്വകാര്യ ജീവിതം പരാജയമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ചു എങ്കിൽ കൂടിയും ഭർത്താവിൽ നിന്നും ഇപ്പോൾ വിവാഹ മോചനം നേടിയ താരം ജീവിക്കുന്നത് മകനും അമ്മയ്ക്കും ഒപ്പമാണ്.
വിവാഹ മോചനം കഴിഞ്ഞു എങ്കിൽ കൂടിയും തന്നിലെ യഥാർത്ഥ വ്യക്തിയെ കണ്ടെത്തിയത് ഭർത്താവിൽ കൂടി ആയിരുന്നു എന്നും തന്നിലെ കഴിവുകൾ കണ്ടെത്തിയത് അദ്ദേഹം ആയിരുന്നു എന്നും ലക്ഷ്മി ജയൻ പറയുന്നു. ഇന്ന് കാണുന്ന ലക്ഷ്മി ജയൻ ഉണ്ടാകാൻ ഉള്ള കാരണം അയാൾ ആയിരുന്നു. താൻ കലാരംഗത്തിലേക്ക് വരുന്നത് അയാൾക്ക് ഇഷ്ടം ആയിരുന്നില്ല.
നീ നല്ലൊരു പാട്ടുകാരി ആണെങ്കിൽ ചിത്ര ചേച്ചിയെ പോലെ സ്റ്റേജുകളിൽ പാട്ടുകൾ പാടി തെളിയിക്കണം എന്നായിരുന്നു അയാൾ എന്നും എന്നോട് പറഞ്ഞിരുന്നത്. തന്നെ സപ്പോർട് ചെയ്യാൻ വേണ്ടി ആയിരുന്നു ഇങ്ങനെ ഒക്കെ പറഞ്ഞത് എന്നായിരുന്നു താൻ കരുതിയത്. അയാൾ അങ്ങനെ പറയുന്നത് കേട്ട് താൻ ഇമ്പ്രസ് ചെയ്യുന്നതിന് വേണ്ടി പാട്ടുകൾ പാടി തുടങ്ങുകയും തുടർന്ന് ഒരു ഷോയിൽ രണ്ടാം സ്ഥാനം വരെ ലഭിക്കുകയും ചെയ്തു.
എന്നാൽ അതിനു ശേഷം അയാൾ എനിക്ക് വക്കീൽ നോട്ടീസ് അയക്കുക ആയിരുന്നു. അതിൽ അയാൾ പറഞ്ഞത് മുഴുവൻ അനാവശ്യ കാരണങ്ങൾ ആയിരുന്നു. താൻ തന്റെ കുഞ്ഞിനെ കളയാൻ ശ്രമിച്ചു, അയാൾക്ക് ചായ പോലും ഉണ്ടാക്കി കൊടുക്കുന്നില്ല എന്നൊക്കെ ആയിരുന്നു. അത് കണ്ടാൽ ചൂരൽ വെട്ടി അടിക്കാൻ തോന്നും.
ആ സമയത്തിൽ ആയിരുന്നു തനിക്ക് ഡിപ്രെഷൻ വരുന്നത്. എന്നാൽ അത് തനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. ആരോടും തനിക്ക് മിണ്ടാൻ കഴിയുന്നില്ല. അപ്പോൾ ആയിരുന്നു ചിറ്റ തന്നോട് വയലിൻ വായിക്കാൻ പറയുന്നത്. അങ്ങനെ താൻ വയലിൻ വായിക്കുകയും പ്രോഗ്രാം ചെയ്തു തുടങ്ങുകയും എല്ലാം ചെയ്തു.
ആ മനുഷ്യൻ തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നു എങ്കിൽ അതൊന്നും സാധിക്കാൻ കഴിയില്ലായിരുന്നു. അയാൾ കാരണം ഇന്ന് തനിക്ക് ഒറ്റക്ക് യാത്രകൾ ചെയ്യാനും ജീവിക്കാനും ഒക്കെയുള്ള തന്റേടം ലഭിച്ചു എന്നും ലക്ഷ്മി ജയൻ പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…