Categories: Gossips

ബിഗ് ബോസ് മലയാളം നാലാം സീസൺ വരുന്നു; മത്സരാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി..!!

മലയാളത്തിൽ ഏറ്റവും വലിയ ചർച്ച ആകുന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ മൂന്നു സീസൺ ആണ് ഇതുവരെയും മലയാളത്തിൽ കഴിഞ്ഞത്. അതെ സമയം വമ്പൻ ആരാധകർ ഉള്ള ഷോയിൽ അവതാരകനായി എത്തുന്നത് മോഹൻലാലാണ്.

മൂന്നു സീസൺ കഴിഞ്ഞതോടെ നാലാം സീസണിനായി ഉള്ള കാത്തിരിപ്പിൽ ആണ് മലയാളികൾ. ഇന്ത്യയിൽ ഏറ്റവും ട്രെൻഡ് ആയ ഷോ ആദ്യം തുടങ്ങുന്നത് ഹിന്ദിയിൽ ആയിരുന്നു. തുടർന്ന് തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ ബിഗ് ബോസ് ശ്രദ്ധ നേടി എന്ന് വേണം പറയാൻ.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഷോ ഉണ്ട്. മലയാളത്തിൽ ആദ്യ ബിഗ് ബോസ് തുടങ്ങുന്നത് 2018 ൽ ആയിരുന്നു. ടൈറ്റിൽ വിന്നർ ആയത് തരികിട സാബു ആയിരുന്നു. ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പേർളി മാണി ആയിരുന്നു.

തുടർന്ന് രണ്ടാം സീസൺ ആണ് ഏറ്റവും എരിവുള്ള ബിഗ് ബോസ് മലയാളം ആയി മാറിയത്. വമ്പൻ ഗ്രൂപ്പ് കളി നടന്ന മത്സരത്തിൽ വീണയും ആര്യയും മഞ്ജുവും അടങ്ങുന്ന ഗ്രൂപ്പും അതോടൊപ്പം കട്ടക്ക് ഒറ്റക്ക് നിന്നുള്ള മത്സരം ആണ് കാഴ്ച വെച്ചത് രജിത് കുമാർ ആയിരുന്നു.

എത്രയൊക്കെ ശ്രമം നടത്തിയിട്ടും രജിത് കുമാർ ശക്തമായ പോരാട്ടം ആയിരുന്നു നടത്തിയത്. കൊറോണ വന്നതോടെ മത്സരം പൂർത്തിയാകാതെ അവസാനിക്കുക ആയിരുന്നു. എന്നാൽ 2021 തുടങ്ങിയ മൂന്നാം സീസൺ ആയിരുന്നു ശക്തമായ വ്യക്തിഗത മത്സരങ്ങൾ നടന്ന ബിഗ് ബോസ് മലയാളം സീസൺ.

ടിമ്പൽ ഭാൽ വിജയം നേടുമെന്ന് കരുതി എങ്കിൽ കൂടിയും വലിയ വിജയം ആയിരുന്നു മണിക്കുട്ടൻ നേടിയത്. 95 ദിവസ്സത്തെ മത്സരം കഴിഞ്ഞപ്പോൾ കൊറോണ മൂലം പൂട്ടുവീണു എങ്കിൽ കൂടിയും ഓൺലൈൻ വോട്ടെടുപ്പിൽ കൂടി ആയിരുന്നു മണിക്കുട്ടൻ വിജയം നേടിയത്.

സായി വിഷ്ണു രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയപ്പോൾ മൂന്നാം സ്ഥാനത്തിൽ ഒതുങ്ങി പോയിരുന്നു ടിമ്പൽ. അതെ സമയം ഇപ്പോൾ ഉടൻ തന്നെ നാലാം സീസൺ ഉണ്ടാവും എന്നാണ് ബിഗ് ബോസ് ഫാൻസ്‌ ഗ്രൂപ്പിലെ ചർച്ചകളിൽ പറയുന്നത്.

മോഹൻലാൽ തന്നെ അവതാരകൻ ആയി എത്തും എന്നും മത്സരാർത്ഥി നിർണ്ണയം കഴിഞ്ഞു എന്നും പറയുന്നു. എന്നാൽ ഇതുവരെയും ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഷോയെ സംബന്ധിച്ച് പുറത്തു വന്നിട്ടില്ല.

ഈ അടുത്ത് സീരിയൽ താരം അശ്വതി തന്നെ ബിഗ് ബോസ് അടുത്ത സീസണിൽ കാണാം എന്ന തരത്തിൽ ഒരു പോസ്റ്റിൽ കമന്റ് ചെയ്തിരുന്നു. സീരിയൽ താരങ്ങൾ മോഡലുകൾ മാധ്യമ രംഗത്ത് ശ്രദ്ധ നേടിയ താരങ്ങൾ , മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളും ഉണ്ടാവും എന്നാണ് അറിയുന്നത്.

ഈ വര്ഷം എന്നാൽ ബിഗ് ബോസ് സീസൺ 4 വരില്ല എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാൽ എന്തായാലും ഈ വര്ഷം ബിഗ് ബോസ് സീസൺ 4 ഉണ്ടാവും എന്നുള്ള ഉറച്ച വിശ്വാസത്തിൽ ആണ് ആരാധകർ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago