കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയൽ വഴി ആയിരുന്നു മണിക്കുട്ടൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് നായകനായി തന്നെ മലയാള സിനിമയിലേക്ക് എത്തിയത് എങ്കിൽ കൂടിയും രണ്ടാം ചിത്രം ബോയ് ഫ്രണ്ടിൽ നായകനായി എത്തിയതോടെ ആണ് മലയാളികൾ മണികുട്ടനെ തിരിച്ചറിഞ്ഞു തുടങ്ങിയത്.
തുടർന്ന് മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മണിക്കുട്ടൻ കൂടുതൽ ആരാധകരെ ഉണ്ടാക്കിയത് ബിഗ് ബോസ് സീസൺ മൂന്നാം ഭാഗത്തിൽ എത്തിയതോടെ ആയിരുന്നു. മൂന്നാം സീസണിൽ വിജയി ആയിരുന്ന മണിക്കുട്ടൻ എന്നാൽ പിന്നീട് എങ്ങും അത്രക്കും സജീവമായി കണ്ടില്ല എന്നുള്ളതാണ് വാസ്തവം.
ബിഗ് ബോസ്സിൽ തന്നെ സഹ മത്സരാർത്ഥി ആയിരുന്ന സൂര്യ ജെ മേനോൻ മണികുട്ടനെ ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ കൂടിയും മണിക്കുട്ടൻ അനുകൂലമായ മറുപടികൾ ഒന്നും തന്നെ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ബിഗ് ബോസ് മൂനാം സീസണും നാലാം സീസണും കഴിഞ്ഞു എങ്കിൽ കൂടിയും തന്റെ വിവാഹം ഉടൻ തന്നെ ഉണ്ടാവും എന്ന് പറയുകയാണ് മണിക്കുട്ടൻ.
യൂട്യൂബ് ചാനലിൽ ക്രിസ്മസ് ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് മണിക്കുട്ടൻ തന്റെ മനസ്സ് തുറന്നത്. വിവാഹം എന്നതിനോട് എതിർപ്പുള്ള ആൾ ഒന്നുമല്ല താനെന്ന് മണിക്കുട്ടൻ പറയുന്നു. വിവാഹത്തിൽ വിശ്വസിക്കുന്നയാൾ ആണ് താൻ എന്നും എന്നാൽ തനിക്ക് ഇത്രയൊക്കെ ഫാൻസ് ഉണ്ടെന്നു പറയുന്നുണ്ട് എങ്കിൽ കൂടിയും താൻ ഇന്നുവരെയും ആരെയും കണ്ടിട്ടില്ല.
ഇതുവരെയും സീരിയസ് വിവാഹ അഭ്യർത്ഥന നടത്തിയ ആരെയും താൻ കണ്ടട്ടില്ല. അങ്ങനെ ഒരു ആലോചന വന്നാൽ എന്തായാലും താൻ വിവാഹം കഴിക്കും. ഇനിയൊരു നല്ല വിവാഹ അഭ്യർത്ഥന വന്നാൽ കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ വിവാഹം കഴിക്കും. നല്ല പ്രണയം അനുഭവിച്ച ആൾ ആണ് ഞാൻ. എന്റെ മതമോ ജാതിയോ പണമോ ഒന്നും നോക്കി ആയിരുന്നില്ല ആ പ്രണയം.
കണ്ണുമടച്ച് പ്രണയിച്ച ആൾ ആണ് ഞാൻ. എന്നാൽ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല. അത് എന്റെയോ അവരുടെയോ കുഴപ്പമല്ല. സാഹചര്യം അങ്ങനെ ആയിരുന്നു അതിനു ശേഷം യഥാർത്ഥത്തിൽ തനിക്ക് നല്ലൊരു പ്രണയം വന്നട്ടില്ല. അന്നത്തെ പ്രണയവും ഇന്നത്തെ പ്രണയവും തമ്മിലുള്ള വ്യത്യാസം അന്നൊക്കെ അവർ തനിക്ക് ഗിഫ്റ്റ് തരും എന്നാൽ തനിക്ക് തിരിച്ചു കൊടുക്കാൻ സ്നേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഈ അടുത്ത് എനിക്ക് അറിയാവുന്ന ലിവിങ് ടുഗതർ ബന്ധത്തിലേക്ക് പോകുന്നവർ ഗിഫ്റ്റ് ഒക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് കണ്ടപ്പോൾ കൊള്ളാല്ലോ എന്ന് താൻ പറഞ്ഞപ്പോൾ നാളെ ഈ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ തെളിവായി ഉപയോഗിക്കാല്ലോ എന്നായിരുന്നു മറുപടി നൽകിയത്.
എന്നാൽ നല്ലൊരു ബന്ധത്തിനെ ഇത്തരത്തിൽ സ്പോയിൽ ചെയ്യുന്നതായി ആണ് എനിക്ക് തോന്നിയത്, ഇനിയൊരു നല്ല ബന്ധം വന്നാൽ ജാതി മത പണം ഒന്നും നോക്കാതെ താൻ വിവാഹം കഴിക്കും. ഇന്ന് ഭാര്യ എന്നല്ലല്ലോ പറയുന്നത്. ജീവിത പങ്കാളി എന്നല്ലേ എന്നും രണ്ടുപേരും പരസ്പരം അറിഞ്ഞിരിക്കണം എന്നും മണിക്കുട്ടൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…