മണിക്കുട്ടൻ എന്ന താരം അഭിനയ ലോകത്തിൽ എത്തിയിട്ട് വർഷങ്ങൾ ആയി എങ്കിൽ കൂടിയും നിരവധി കഥാപാത്രങ്ങൾ ചെയ്തു എങ്കിൽ കൂടിയും അതിനൊത്ത ഒരു സ്വീകാര്യത അഭിനയ ലോകത്തിൽ താരത്തിന് ലഭിച്ചില്ല എന്ന് തന്നെ വേണം പറയാൻ.
മലയാളത്തിൽ അഭിനേതാവ് എന്ന നിലയിൽ ലഭിച്ചതിനേക്കാൾ നൂറുമടങ് റീച് ആയിരുന്നു താരത്തിന് ബിഗ് ബോസ് റിയാലിറ്റി ഷോ വഴി ലഭിച്ചത്. ബിഗ് ബോസ് സീസൺ 3 യിൽ പ്രേക്ഷകർ തിരഞ്ഞെടുത്ത വിജയി മണിക്കുട്ടൻ ആയിരുന്നു.
95 ആം ദിവസം കൊറോണ മൂലം അവസാനിപ്പിക്കേണ്ടി വന്നപ്പോൾ അവസാന റൗണ്ടിൽ എത്തിയ 8 പേരെവെച്ച് പ്രേക്ഷക വോട്ടിങ്ങിൽ കൂടി ആയിരുന്നു ബിഗ് ബോസ് വിജയിയെ കണ്ടെത്തിയത്.
എന്നാൽ ഇപ്പോൾ ബിഗ് ബോസ് വിജയം താൻ നേടിയപ്പോൾ പലരും തനിക്ക് അതിനുള്ള അർഹതയില്ല എന്നാണ് പറഞ്ഞത്. ഏറ്റവും അടുത്ത ആളുകൾ പോലും അതിൽ ഉണ്ടായിരുന്നു. തനിക്ക് ഏറെ വിഷമം ഉണ്ടാക്കിയ കാര്യം ആണ്.
എന്നാൽ ആ വിജയം തനിക്ക് അർഹതപ്പെട്ടത് തന്നെ ആയിരുന്നു എന്ന് മണിക്കുട്ടൻ ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് വിഷയത്തെ കുറിച്ച് പറയുകയാണ് മണിക്കുട്ടൻ.
എന്നെ വളരെ നന്നായി അറിയുന്നവർ പോലും ഞാൻ അർഹനല്ല എന്ന് പറഞ്ഞുവെന്ന് അറിഞ്ഞപ്പോൾ വേദനിച്ചു. പലരും പല കാരണങ്ങൾ കൊണ്ടും ഷോ അവസാനിപ്പിക്കുന്നതും അത് അംഗീകരിക്കപ്പെടുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്.
ഞാൻ മാനസികമായ തകർന്നിരിക്കുകയായിരുന്നു. അതിനെ അഡ്രസ് ചെയ്ത ഞാൻ എങ്ങനെ തെറ്റുകാരനാകും? ഡോക്ടർക്ക് പെട്ടെന്ന് എന്റെ അരികിലേക്ക് വരാൻ പറ്റാത്തതിന്റെ പ്രായോഗികമായ ബുദ്ധിമുട്ട് കൊണ്ടാണ് എനിക്ക് രണ്ട് ദിവസം ഇടവേളയെടുക്കേണ്ടി വന്നത്. പക്ഷെ അതെല്ലാം ചെയ്തത് ഷോയുടെ നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെയായിരുന്നു.
ബിഗ് ബോസ് ടീമിനോ ചാനലിനോ മത്സരാർത്ഥികളോട് ഒരു പ്രതിബദ്ധതയുമില്ല. ഒരാളെ വിജയിക്കാനല്ല അവരുള്ളത്. അവർക്ക് പ്രിയപ്പെട്ടവരില്ല. വാരാന്ത്യത്തിലെ എലിമിനേഷനിലെ ജനങ്ങളുടെ വോട്ടിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അന്തിമ ഫലത്തേയും ബഹുമാനിക്കം.
അഞ്ചാം സ്ഥാനം ആയാലും ഒന്നാം സ്ഥാനം ആയാലും പൂർണ്ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. മണിക്കുട്ടന്‍ പറയുന്നു. ജനങ്ങൾ ഇന്ന് തന്നെ വിളിക്കുന്നത് എംകെ എന്നാണ്. തന്റെ 15 വർഷത്തെ കരിയറിലെ ആദ്യത്തെ അവാർഡാണ് ആ വിളിയെന്നാണ് മണിക്കുട്ടൻ പറയുന്നു.
ബിഗ് ബോസ് സമ്മർദ്ദം താങ്ങാൻ കഴിയാതെ ഇടക്ക് മണിക്കുട്ടൻ നിർത്തി പോയിരുന്നു തുടർന്ന് മൂന്നു ദിവസം കഴിഞ്ഞു ബിഗ് ബോസ് വീട്ടിൽ തിരിച്ചു വരുന്നത്. ഇത്തരത്തിൽ മത്സര സമ്മർദ്ദം താങ്ങി നിൽക്കാൻ കഴിവില്ലാത്ത ഒരാൾക്ക് വിജയം നേടാനുള്ള അർഹതയും ഇല്ല എന്നാണ് മണികുട്ടന്റെ വിമർശകർ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…