ബിഗ് ബോസ് മലയാളത്തിൽ തുടങ്ങിയിട്ട് ഇപ്പോൾ നാലാം സീസണും അവസാനിക്കുകയാണ്. മലയാളത്തിൽ ഏറ്റവും വലിയ താരപ്രഭയായി നിൽക്കുന്ന മോഹൻലാൽ ആണ് ഈ ഷോയിൽ ഇത്രയും കാലം അവതാരകനായി നിന്നിരുന്നത്. ഓരോ സീസണിലും പുത്തൻ താരങ്ങൾ എത്തുമ്പോഴും പ്രേക്ഷകർ എന്നും കാണുന്നത് മോഹൻലാലിനെ തന്നെയാണ്.
എന്നാൽ മോഹൻലാൽ ഏറെ വിമർശനങ്ങൾ കേൾക്കുന്ന ഷോ കൂടിയാണ് ബിഗ് ബോസ്. മോഹൻലാൽ ആരാധകർ എന്നും ആഗ്രഹിക്കുന്നത് മോഹൻലാൽ ഈ ഷോയിൽ നിന്നും പിന്മാറണം എന്നുള്ളതാണ്. എന്നാൽ കഴിഞ്ഞ നാല് സീസോണുകളിലും എല്ലാ തിരക്കുകൾക്കും അപ്പുറത്ത് കൃത്യമായി മോഹൻലാൽ എത്തുന്നത് ഈ ഷോക്ക് വേണ്ടിയാണ്. ഒരു ചിത്രം ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ ഭാഗമായി മോഹൻലാൽ മറ്റ് അഭിനയ ചിത്രങ്ങളിൽ നിന്നും ഇടവേള എടുത്തു എങ്കിൽ കൂടിയും പ്രേക്ഷകരും ആരാധകരും എന്നും ലാലേട്ടനെ കാണുന്നത് ബിഗ് ബോസ് ഷോയിൽ കൂടിയാണ്.
ഇപ്പോൾ ബിഗ്‌ബി ബോസ് ഗ്രാൻഡ് ഫിനാലെ നടക്കുന്നതിന്റെ ഇടയിൽ ആണ് സുരാജിനെ മോഹൻലാൽ ഗ്രാൻഡ് ഫിനാലെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നത്. ബിഗ് ബോസ്സിൽ നിന്നും ഇത്രയും കാലം എത്രത്തോളം പ്രാക്ക് ആണ് ലാലേട്ടൻ വാങ്ങിക്കൂട്ടുന്നത് എന്നായിരുന്നു സ്റ്റേജിലേക്ക് എത്തിയ സുരാജ് ആദ്യം തന്നെ ചോദിക്കുന്നത്. എന്നാൽ നിരവധി ആളുകൾ ആണ് അയാളെ എന്തായാലും ഈ വട്ടമെങ്കിലും പുറത്താക്കണം എന്നുള്ള സംസാരവുമായി തന്നിലേക്ക് എത്തുന്നത് എന്നും എന്നാൽ അതൊന്നും തീരുമാനിക്കുന്നത് താനല്ല എന്ന് പലർക്കും ഇന്നും അറിയില്ല എന്ന് മോഹൻലാൽ പറയുന്നു.
ഏഷ്യാനെറ്റിൽ കൂടി അവതാരകനായി ആണ് സുരാജ് വെഞ്ഞാറന്മൂട് എത്തുന്നത് എങ്കിൽ കൂടിയും അത് ഒരിക്കലും ബിഗ് ബോസ് അവതാരകനായിട്ട് അല്ല എന്നാണു ഇപ്പോൾ വരുന്ന റിപ്പോർട്ട്. സുരാജ് എത്തുന്നത് മറ്റൊരു ഷോ ഹോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ്.
ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടിമോനെ ബസ്സർ എന്ന ഷോയിൽ കൂടി ആണ് സുരാജ് ഏഷ്യാനെറ്റിൽ അവതാരകനായി എത്തുന്നത്. ഒരുപാട് കുടുംബങ്ങളെ ഒന്നിപ്പിച്ചുകൊണ്ടാണ് ഈ ഷോ നടക്കുന്നത്. നാളെ മുതൽ ആണ് സംപ്രേഷണം ചെയ്യുന്നത്. മോഹൻലാൽ ആ ഈ ഷോ ഉത്‌ഘാടനം ചെയ്യുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…