Categories: Gossips

ബിഗ് ബോസ്സിൽ ബാത്രൂമിൽ പോലും പ്രൈവസിയില്ല; രഹസ്യമായി ഒന്നും ചെയ്യാൻ കഴിയില്ല; മഞ്ജു പത്രോസ് പറയുന്നു..!!

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്.

മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആയിരുന്നു. ഏത് വിഷയത്തിൽ ഉം തന്റേതായ മറുപടികൾ നൽകാൻ കഴിവുള്ള ആൾ കൂടി ആണ് മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ.

ബിഗ് ബോസ് കഴിഞ്ഞതോടെ ഏറെ വിമർശകരെ വാങ്ങി കൂട്ടിയ മഞ്ജു. ഇപ്പോഴിതാ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വീണ്ടും വിവാദം നിറഞ്ഞ പരാമർശവുമായി മഞ്ജു എത്തിയിരിക്കുന്നത്.

ബിഗ് ബോസ് കൊണ്ട് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും ഒട്ടും പ്രൈവസി ഇല്ലാത്ത ഒരു സ്ഥലം കൂടി ആണ് ബിഗ് ബോസ് വീട് എന്ന് മഞ്ജു പറയുന്നു. ബിഗ് ബോസിന് ശേഷം താൻ ഒട്ടേറെ മാറി എന്ന് മഞ്ജു പറയുന്നു. ഞാൻ ഒരുപാട് ബോൾഡ് ആയി. നേരത്തെ പോലെ ചെറിയ കാര്യങ്ങളിൽ കരയുമോ അവതാരകയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

കാരണം ബിഗ് ബോസ് വീട് എന്ന് പറയുമ്പോൾ നമ്മുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലം ആണ്. ഒന്നും ഇല്ല. എന്ന് വെച്ചാൽ നമ്മുടെ ഫെസ്ട്രേഷൻ കളയാൻ പോലും ഒരു വഴിയില്ല അവിടെ. ഒറ്റക്ക് ഇരിക്കാൻ പറ്റുമോ..? ആരോടെങ്കിലും രഹസ്യം പറയാൻ പറ്റുമോ..?? എന്ന് മഞ്ജു ചോദിക്കുമ്പോൾ ചേച്ചി അപ്പോൾ ബാത്രൂമിൽ മാത്രമാണ് പ്രൈവസി ഉള്ളത് എന്നാണ് ആയിരുന്നു അവതാരക പറയുന്നത്.

എന്നാൽ ബാത്രൂമിൽ പോലും പ്രൈവസി ഇല്ല. അവിടെയും മൈക്ക് വെച്ചേക്കുവല്ലേ.. അതല്ലേ പ്രശ്നം ബാത്രൂമിൽ പോയി ഒന്നും പറയാൻ പറ്റില്ല. ബാത്രൂമിൽ മൈക്ക് ഡ്രസിങ് റൂമിൽ മൈക്ക്.. എല്ലായിടത്തും മൈക്ക് വെച്ചേക്കുവാണ്. ഒന്ന് രഹസ്യമായി ശ്വാസം വിടാൻ പോലും പറ്റില്ല.

അതിനുള്ളിൽ നിൽക്കുമ്പോൾ പലപ്പോഴും ദൈവമേ എന്തിനാണ് ഞാൻ ഇങ്ങോട് വന്നത്.. വീട്ടിൽ നിന്നാൽ മതിയായിരുന്നു എന്ന് പല പ്രാവശ്യം അല്ലെങ്കിൽ ഓരോ സെക്കന്റിലും തോന്നിയിട്ടുണ്ട്. പക്ഷെ അവിടെ നിന്നും പുറത്തു ഇറങ്ങിയപ്പോൾ എനിക്ക് ഒട്ടേറെ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഗുണങ്ങൾ അല്ലാതെ ദോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മുഴുവൻ തീർന്നു. വീടിന്റെ പ്ലാൻ ഒക്കെ ആയി. ഞാൻ ഇപ്പോൾ ആണ് ഫ്രീ ആയത് എന്ന് മഞ്ജു പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago