മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട താരം ആണ് പേർളി മാണി. അവതാരകയും അതൊപ്പം തന്നെ അഭിനേതാവും ഒക്കെ ആയി മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുള്ള പേർളിയെ ഏറ്റവും കൂടുതൽ സുപരിചിതയാക്കിയത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ കൂടി ആയിരുന്നു.
സഹ മത്സരാർത്ഥി ആയ ശ്രീനിഷുമായി ഉള്ള പ്രണയം വിവാഹത്തിലേക്ക് എത്തുക ആയിരുന്നു. സോഷ്യൽ മീഡിയ ഏറെ ആഘോഷം ആക്കിയത് ആയിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു ക്രിസ്ത്യൻ രീതികൾ ആയി രണ്ട് വിവാഹം ആയിട്ട് ആയിരുന്നു വിവാഹം നടന്നത്.
തുടർന്ന് തന്റെ ഗർഭകാലം സോഷ്യൽ മീഡിയ വഴി ആഘോഷം ആക്കിയ പേളി ഏറെ വിമർശനവും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ താരത്തിന് കുട്ടി ജനിച്ചത് സോഷ്യൽ മീഡിയ വഴി ആഘോഷം ആക്കിയിരുന്നു. നില എന്നാണ് കുട്ടിക്ക് പേര് നൽകിയത്.
കുഞ്ഞിന്റെ കളിയും ചിരിയും കാര്യങ്ങളും എല്ലാം ഒന്നിന് പുറകെ ഒന്നായി താരം പറയാറും ഉണ്ട്. ഇപ്പോൾ തങ്ങളുടെ നില ബേബി ചേച്ചി ആകുന്നതിന്റെ സന്തോഷം ആണ് പേളി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. പേളിയുടെ സഹോദരി കുറച്ചു നാളുകൾക്ക് മുന്നേ ആണ് വിവാഹം കഴിക്കുന്നത്.
റൂബൻ ആണ് ഭർത്താവ്. ഇരുവർക്കും കുട്ടി ജനിക്കാൻ പോകുന്നതിന്റെ സന്തോഷം ആണ് പേളി പങ്കുവെച്ചത്. നേരത്തെ സോഷ്യൽ മീഡിയയിൽ പേളിയുടെ രണ്ടാം ഗർഭം എന്ന രീതിയിൽ വാർത്തകൾ വന്നു എങ്കിൽ കൂടിയും പ്രചരിക്കുന്ന വാർത്തകൾ സത്യം അല്ല എന്നും അത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ നേരിട്ട് നിങ്ങളിലേക്ക് എത്തിക്കും എന്നും പേളി പറഞ്ഞിരുന്നു.
പേളിയുടെ അത്രയും പ്രശസ്ത അല്ലെങ്കിൽ കൂടിയും റേച്ചലും സോഷ്യൽ മീഡിയയിൽ സജീവമാണ്. മോഡലും ഫാഷൻ ഡിസൈനറുമാണ് റേച്ചൽ മാണി. റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച് പേളി എത്താറുണ്ട്. ഇന്റീരിയർ ഡിസൈനിംഗിലും താൽപ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതും.
അടുത്തിടെയാണ് റേച്ചൽ വിവാഹിതയായത്. ഫോട്ടോഗ്രാഫർ റൂബെൻ ബിജി തോമസിനെയാണ് റേച്ചൾ വിവാഹം ചെയ്തത്. വിവാഹശേഷം ലോകം ചുറ്റി സഞ്ചരിച്ചാണ് റേച്ചലും റൂബനും ഹണിമൂൺ ആഘോഷിച്ചത് പാരിസിലായിരുന്നു. പാശ്ചാത്യ ശൈലിയിലായിരുന്നു റേച്ചലിന്റേയും റൂബന്റേയും വിവാഹം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…