Categories: Gossips

നിന്നെയൊക്കെ ശ്രദ്ധിക്കണമെങ്കിൽ ചത്ത് ചീഞ്ഞ നാറ്റം വരണം; ബിനു അടിമാലിയോട് സന്തോഷ് പണ്ഡിറ്റ്; അതിത്തിരി കൂടിപ്പോയി പണ്ഡിറ്റെ എന്ന് സോഷ്യൽ മീഡിയയും..!!

സ്റ്റാർ മാജിക് വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന് വമ്പൻ പിന്തുണയാണ് സോഷ്യൽ മീഡിയ കൊടുത്തത്. വിഷയം വലുതായപ്പോൾ സന്തോഷ് പണ്ഡിറ്റ് തന്നെ വിശദീകരണം നൽകി എത്തി. തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

നിത്യ ദാസും നവ്യയും അതിനായി ശ്രമിച്ചത് എന്നും താൻ പാടിയ പാട്ടുകൾ എല്ലാം കോപ്പിടിച്ചത് ആണെന്ന് അവർ വരുത്തി തീർത്തു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന് സോഷ്യൽ മീഡിയ വഴി ലഭിച്ച പിന്തുണ അത്ര വലുതായിരുന്നു.

എന്നാൽ എല്ലാ കാര്യങ്ങൾക്കും രണ്ടു മുഖങ്ങൾ ഉണ്ട് എന്നാണ് ഇപ്പോൾ വരുന്ന കാര്യങ്ങൾ തെളിയിക്കുന്നത്. സന്തോഷ് പണ്ഡിറ്റും അത്ര മാന്യതയില്ലാത്ത സംസാരങ്ങൾ നടത്തിയ വീഡിയോ ആണ് ചാനൽ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ സന്തോഷ് പണ്ഡിറ്റിനെതിരെ സോഷ്യൽ മീഡിയയിൽ സംസാരം ഉണ്ടായി തുടങ്ങിട്ടുണ്ട്.

മിമിക്രി താരം ബിനു അടിമാലിക്ക് എതിരെ ആണ് സന്തോഷ് പണ്ഡിറ്റിന്റെ മോശം പദപ്രയോഗങ്ങൾ എത്തിയത്. നോവിക്കാതെ അടിക്കണം എന്ന് ബിനു അടിമാലിയോട് സുധി ആദ്യം പറയുന്നു. തുടർന്ന് ലക്ഷ്മി സന്തോഷേട്ടന് എന്തോ പറയാനുണ്ടല്ലോ എന്ന് പറയുമ്പോൾ ‘ഐ ഡോൺഡ് കെയർ’ എന്നായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം.

ഈ അടി ഞാൻ മലയാള സിനിമക്ക് വേണ്ടി സമർപ്പിക്കുന്നു എന്നാണ് ചാറ്റവാർ അടിക്ക് മുന്നേ ബിനു അടിമാലി പറഞ്ഞപ്പോൾ ഉടൻ സന്തോഷ് പണ്ഡിറ്റ് ഇടപെട്ടു. തെറ്റ് ഒരു സിനിമയിൽ പോലും നൂറ് കോടിയിൽ എത്താത്ത നീ എങ്ങനെയാടാ മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിക്കുന്നേ.. നീ മിമിക്രിക്കാർക്ക് വേണ്ടി സമർപ്പിക്ക്’ എന്നായി പണ്ഡിറ്റ്.

ഞാൻ മലയാള സിനിമയ്ക്ക് വേണ്ടിയേ സമർപ്പിയ്ക്കൂ. ഞാനെത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു ബിനു അടിമാലി നൽകിയ മറുപടി. ഹോ പിന്നെ നീ നായകനായി അഭിനയിച്ച സിനിമയുടെ പേര് പറ. നീ അഭിനയിച്ച ഏതെങ്കിലും നൂറുകോടി കണ്ടിട്ടുണ്ടോ..

തുടർന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകൾ കേട്ടു നിൽക്കുന്നവരെയും അഥിതി ആയി എത്തിയ ഹരിശ്രീ അശോകനെയും വേദനിപ്പിക്കുന്നത് ആയിരുന്നു. ‘നീ ഒന്നും ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താൽ ചിലപ്പോൾ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ.

ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടൂ. ആ നാറ്റം ചിലർക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല’ പണ്ഡിറ്റിന്റെ വാക്കുകൾ കേട്ട് നിസംഗനായി ചിരിക്കുക മാത്രമായിരുന്നു അടിമാലി.

ഈ വിഷയത്തിൽ കൃത്യമായി മറുപടി ബിനു അടിമാലി തന്റെ പേജിൽ കൂടി നൽകിയിട്ടുണ്ട്..

പോസ്റ്റ് ഇങ്ങനെ…

ഞാൻ 100 കോടി രൂപയുടെ പടത്തിലോ, നായകൻ ആയോ, അഭിനയിച്ചിട്ടില്ലാത്ത
ഒരു പാവപ്പെട്ട മിമിക്രി കലാകാരനാണ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട്. നിങ്ങൾക്കും അറിയാം. എന്ന് ഞാൻ വിശ്വസിക്കുന്നു 100 കോടി കളക്ട് ചെയ്ത പടത്തിലെ നായകൻ എന്നെപ്പറ്റി അത് പറയുമ്പോൾ അതു കേട്ട് നിശബ്ദനായി നോക്കി നിൽക്കാനേ എനിക്ക് കഴിയൂ..
ഇത് ഒരു ഷോയുടെ ഭാഗമാണെന്ന് സ്റ്റാർ മാജിക് കാണുന്ന ആർക്കും മനസ്സിലാകും.
ദയവായി ഇതിനെ ആ സെൻസിൽ മാത്രം എടുക്കുക

ഇതേ ഷോയിൽ ഒരു സ്‌കിറ്റ് ചെയ്തു കഴിഞ്ഞ ഉടൻ ബിനു അടിമാലിയുടെ കൈയ്യിലിരുന്ന സ്പോഞ്ച് വടി വാങ്ങി സന്തോഷ് പണ്ഡിറ്റ് ഒരു കാരണവും ഇല്ലാതെ അടിയ്ക്കുന്ന വീഡിയോയും യൂട്യൂബിൽ വൈറലാവുന്നുണ്ട്. ഹരിശ്രീ അശോകൻ അടക്കമുള്ളവർ ഞെട്ടി ഇരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago