സന്തോഷ് പണ്ഡിറ്റിന് ചാരിറ്റി ഒരു ബിസിനസാണ്; ഒരായുസ്സിൽ കേൾക്കേണ്ട തെറി ഞാൻ കേട്ടു; ബിനു അടിമാലി..!!
മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഫ്ലോവേർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക്. ഇതിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആൾ ആണ് ബിനു അടിമാലി.
കൗണ്ടറുകളുടെ രാജാവായി ആണ് പ്രേക്ഷകർ ബിനുവിനെ കാണുന്നതും. കൗണ്ടർ കിംഗ് എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന താരം പ്രേക്ഷകർക്ക് ഷോയിൽ കൂടി ചിരിയുടെ മാലപ്പടക്കം തന്നെയാണ് തീർക്കുന്നത്.
ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകുന്ന താരം മിമിക്രിയിൽ കൂടി ടെലിവിഷൻ രംഗത്തെക്ക് വരുകയും അവിടെ നിന്നും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ സ്റ്റാർ മാജിക് ഷോയിൽ കൂടി തനിക്കും സന്തോഷ് പണ്ഡിറ്റിനുമായി ഉണ്ടായ വിവാദങ്ങൾക്ക് മറുപടി നൽകുകയാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ കൂടി ബിനു അടിമാലി .
സന്തോഷ് പണ്ഡിറ്റിനെ അഥിതി ആയി വിളിക്കുകയും തുടർന്ന് ഷോയിൽ സന്തോഷിനെ അപമാനിച്ചു എന്ന തരത്തിൽ നിരവധി വിവാദങ്ങളും വാടാ പ്രതിവാദങ്ങളും എല്ലാം ഉണ്ടായി.
താൻ ഒട്ടേറെ വലിയ വ്യക്തി ഹത്യക്കും ഇതിൽ കൂടി ഇരയായി എന്നും ബിനു അടിമാലി പറയുന്നു. സന്തോഷ് പണ്ഡിറ്റ് ഷോ എന്താണ് എന്ന് കൃത്യമായി മനസിലാക്കിയ ശേഷം ആണ് ഷോയിൽ പങ്കെടുത്തത്.
എന്നാൽ ഷോയിൽ നിന്നും പണം വാങ്ങി പുറത്തിറങ്ങിയ ശേഷം അദ്ദേഹം തന്നെ വലിയ വിവാദം ആക്കി എടുക്കുക ആയിരുന്നു എന്ന് ബിനു പറയുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി ഇത്തരത്തിൽ പല ഭാഗത്തു നിന്നും സംഘടിതമായ വിമർശങ്ങൾ ഉണ്ടായി.
ഒരായുസിൽ കേൾക്കേണ്ട ചീത്തവിളി ഞാൻ കെട്ടുകഴിഞ്ഞു. മാനസികമായി തളർന്നു പോയി. മറ്റൊരു നിവർത്തിയും ഇല്ലാതെ മാനസിക ചികിത്സ യും നേടേണ്ടി വന്നു. അന്ന് എന്താണ് ആ ഷോയിൽ നടന്നതെന്ന് പുറത്തിരുന്ന് കണ്ട പ്രേക്ഷകർക്ക് അറിയില്ല.
സന്തോഷ് പണ്ഡിറ്റ് ഷോയിലെത്തി വൈറലാകാനുള്ള ഒരു കണ്ടന്‍റുണ്ടാക്കി പണവും കൈപ്പറ്റി മടങ്ങുക ആയിരുന്നു. പ്രേക്ഷകരെ സന്തോഷ് പണ്ഡിറ്റ് പൊട്ടനാക്കി മാറ്റി. മൂന്ന് ദിവസം കൊണ്ടാണ് വിവാദത്തിന് ആസ്പദമായ പ്രശ്നത്തിലേക്ക് കാര്യങ്ങൾ പോയത്.
സന്തോഷ് പണ്ഡിറ്റ് മാത്രമല്ല താനും ചാരിറ്റി ചെയ്യുന്നുണ്ട്. മലയാള സിനിമയിലെ മിക്ക താരങ്ങളും ചാരിറ്റി ചെയ്യുന്നവരാണ്. എന്നാൽ ഇത് സന്തോഷ് പണ്ഡിറ്റിന് ഒരു കച്ചവടമാണ്. ചാരിറ്റി ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ ഇട്ട് കാഴ്ചക്കാരെ സൃഷ്ടിച്ച് പണം സമ്പാദിക്കുന്നു. ഇത് ചാരിറ്റിയല്ല വെറും ബിസിനസ് മാത്രമാണ്. ബിനു അടിമാലി പറയുന്നു.