ടെലിവിഷൻ രംഗത്തിൽ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ കൊണ്ടുവരുന്ന ചാനൽ ആണ് ഫ്‌ളവേഴ്‌സ്. ഒട്ടേറെ സിനിമ സീരിയൽ താരങ്ങൾക്കും സോഷ്യൽ മീഡിയ താരങ്ങൾക്കും അവസരങ്ങൾ കൊടുക്കുന്ന ഒട്ടേറെ പരിപാടികൾ ആണ് ഈ ചാനലിൽ ഉള്ളത്. അത്തരത്തിൽ ഏറെ ആരാധകരുള്ള ഷോ ആണ് സ്റ്റാർ മാജിക്.
മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾക്കൊപ്പം തന്നെ മിമിക്രി ആർട്ടിസ്റ്റുകളും സിനിമ താരങ്ങളും എല്ലാം അണിനിരക്കുന്ന നിരവധി ഗെയിം ഷോ അടക്കം ഉള്ള പരിപാടി ആണ് സ്റ്റാർ മാജിക്. ഈ ഷോയിൽ കൂടി ആരധകർ ഉണ്ടാക്കിയ ഒട്ടേറെ താരങ്ങളുണ്ട്.
ബിനു അടിമാലിയും അനുവും ശ്രീവിദ്യ മുല്ലശ്ശേരിയും എല്ലാം ഈ ഷോയിൽ കൂടി ആയിരുന്നു കൂടുതൽ ജന ശ്രദ്ധ ലഭിക്കുന്നത്. എന്നാൽ സ്റ്റാർ മാജിക് എന്ന ഷോക്ക് ഒട്ടേറെ ആരാധകരുള്ള പോലെ തന്നെ നിരവധി വിമര്ശകരുമുണ്ട്. നിരവധി ആളുകളെ ബോഡി ഷെമിങ് ചെയ്യുന്നത് ആയും അതുപോലെ വർണ്ണ വിവേചനം അടക്കമുള്ള കളിയാക്കലുകൾ ചെയ്യുന്നതായും ഷോക്ക് നിരവധി വിമർശനങ്ങൾ ആണ് ലഭിക്കുന്നത്.
കൂടാതെ ഒട്ടേറെ ദ്വയാർത്ഥ കോമഡികൾ അടക്കം പറയുന്ന ഷോയിൽ ഇപ്പോൾ പുതിയ എപ്പിസോഡിൽ പറഞ്ഞ വാക്കുകൾ ആണ് വിവാദം ആകുന്നത്. സ്റ്റാർ മാജിക് ഷോകളിൽ നിരവധി തമാശകളും കളിചിരികളും എല്ലാം ഉണ്ടെങ്കിൽ കൂടിയും അതിനൊപ്പം നിരവധി ഗെയിം ഷോകളും ഉണ്ടാവും. അത്തരത്തിൽ ഒരു ഗെയിം ഷോയുടെ പ്രോമോ ആണ് കാണിക്കുന്നത്. ശ്രീവിദ്യയും അനുവും ഒരു കിടക്കയിൽ പുതച്ചിരിക്കുന്നതാണ് കാണിക്കുന്നത്.
എന്നാൽ തനിക്ക് കിടക്ക പങ്കിടാൻ താല്പര്യം നിനക്കൊപ്പം അല്ല എന്നാണ് അനുവിനോട് ശ്രീവിദ്യ പറയുന്നത്. അനുവിനെ ശ്രീവിദ്യ എന്തുകൊണ്ടാണ് കെട്ടിപ്പിടിക്കാത്തത് എന്ന് ചോദിക്കുമ്പോൾ ആയിരുന്നു ശ്രീവിദ്യ മറുപടി നൽകുന്നത്. നടി ലെന വന്ന എപ്പിസോഡിൽ ആയിരുന്നു ശ്രീവിദ്യ രസകരമായ മറുപടി നൽകുന്നത്. ശരിക്കും തനിക്ക് കിടക്ക പങ്കിടാൻ താല്പര്യം അനുവുമായിട്ട് അല്ലായിരുന്നു എന്ന് പറയുമ്പോൾ ലെന ചിരിക്കുന്നതും അതിശയിക്കുന്നതും കാണാം.
പിന്നെ ആരുമായിട്ടാണ് എന്ന് എല്ലാവരും ചോദിക്കുമ്പോൾ ഇവൾക്ക് ബെഡിൽ മുതലായുമായി കിടക്കുന്നതാണ് ഇഷ്ടമെന്ന് നോബിൻ കൗണ്ടർ അടിക്കുന്നുണ്ടെങ്കിൽ കൂടിയും എനിക്ക് ബിനു ചേട്ടനുമായി ഒരു ഇന്ററസ്റ്റ് ഇണ്ടായിരുന്നു. ഇത് കേൾക്കുന്നതോടെ ഓടി വന്നു ബിനു കിടക്കയിൽ കിടക്കുന്നതും നേരത്തെ പറയണ്ടായിരുന്നോ.. ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ എന്ന് ബിനു ചോദിക്കുന്നുണ്ട്.
തുടർന്ന് സ്വർഗ്ഗത്തിലെ കട്ടുറുമ്പാകല്ലേ എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി നക്ഷത്ര അനുവിനെ വിളിച്ചുകൊണ്ടു പോകുന്നതും കാണാം. എന്നാൽ ഈ വീഡിയോക്ക് താഴെ നിരവധി വിമർശനങ്ങൾ ആണ് വരുന്നത്. ഇതൊക്കെ ഫൺ ആണെന്ന് പറഞ്ഞു ആസ്വദിക്കുന്ന മലയാളികളുടെ തൊലിക്കട്ടി അപാരം ആണെന്ന് ആയിരുന്നു അതിലെ ഒരു കമന്റ്, ശ്രീവിദ്യ നിങ്ങൾ കോമഡിക്ക് വേണ്ടി എന്തും പറയാം എന്ന് കരുതരുത്.
നിങ്ങൾ നിങ്ങളുടെ വ്യക്തിത്വം ആണ് ഇല്ലാതെയാക്കുന്നത് എന്നായിരുന്നു മറ്റൊരു കമന്റ്, വന്നു വന്നു കോമഡി എന്താണ് എന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ എന്നായിരുന്നു മറ്റൊരു കമന്റ്. എന്തായാലും വിമര്ശനങ്ങളിൽ കൂടി ആണെങ്കിൽ കൂടിയും നിരവധി ആരാധകർ ആണ് ഷോ കാണുന്നത് ഇപ്പോഴും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…