മലയാളത്തിൽ നടന്മാർ സംവിധായകർ ആകുകയും സംവിധായകർ നടൻമാർ ആകുകയും ചെയ്യുന്ന കാലം ആണ്. ഇതിൽ രണ്ട് രീതിയിലും എത്തുമ്പോൾ അവർക്ക് അവരുടെതായ പൂർണതയിലേക്ക് എത്താൻ കഴിയുന്നുണ്ട്.
അത്തരത്തിൽ മലയാളത്തിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയ പൃഥ്വിരാജ് സംവിധാനം ചെയ്ത് ആദ്യ ചിത്രത്തിൽ കൂടി തന്നെ സിനിമ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഡാർക്ക് ഷെഡിൽ ഉള്ള ലൂസിഫർ ആയിരുന്നു ആദ്യ ചിത്രം എങ്കിൽ രണ്ടാമത്തേത് ഒരു കളർഫുൾ ചിത്രം ആയിരുന്നു പ്രിത്വി ഒരുക്കിയത്.
രണ്ടിലും മോഹൻലാൽ ആയിരുന്നു നായകനായി എത്തിയത്. മോഹൻലാൽ അതീവ സുന്ദരനായി കളിയും ചിരിയും ഒക്കെ ആയി ഏറെ കാലങ്ങൾക്ക് ശേഷം കാണുന്ന സിനിമയാണ് ബ്രോ ഡാഡി. എന്നാൽ ഈ ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്യുമ്പോൾ തനിക്ക് പൃഥ്വിരാജ് നൽകിയ നിർദേശങ്ങൾ പറയുകയാണ് കോസ്റ്റും ഡിസൈനർ സുജിത് സുധാകരൻ.
ബ്രോ ഡാഡിക്കു വേണ്ടി പ്രത്യേക കളർ ബോർഡ് തന്നെ ഞങ്ങൾ തയ്യാറാക്കി ഇരുന്നു. അതനുസരിച്ച് വസ്ത്രങ്ങൾ ഓരോന്നും പ്രത്യേകമായി ഡൈ ചെയ്തു പ്രിന്റ് ചെയ്‌തെടുത്തതാണ്. സിനിമയുടെ പ്ലോട്ടിന് ആവശ്യമായ ലക്ഷുറി കൊണ്ടുവരാനും ഓരോ സീനുമായും ഇഴ ചേർന്ന് പോകുന്ന വസ്ത്രങ്ങളൊരുക്കാനും ഞങ്ങൾക്ക് കഴിഞ്ഞു സുജിത്ത് പറയുന്നു.
അതേസമയം നല്ല അഭിപ്രായം ലഭിച്ചത് പോലെ തന്നെ ചെറിയ വിമർശനങ്ങളും ഉയർന്നിരുന്നു. സാറ്റിൻ സാരിയുടുത്ത് ആരെങ്കിലും അടുക്കളയിൽ നിൽക്കുമോ എന്നായിരുന്നു. അതിനും സുജിത്തിന് കൃത്യമായ മറുപടി ഉണ്ട്. വീട്ടിൽ നൈറ്റി വേണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു എന്നാണ് സുജിത് പറയുന്നത്.
ഓരോ ഫ്രെയിമും സമ്പന്നമാക്കുന്ന വസ്ത്രങ്ങളാണ് ബ്രോഡാഡിയുടേത്. വീട്ടിൽ നിന്നു പാചകം ചെയ്യുമ്പോൾ സാറ്റിൻ സാരിയുടുക്കുന്നത് ആരാണെന്ന് നമുക്ക് തന്നെ ചിന്തിക്കാൻ കഴിയും.
പക്ഷേ ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ് ഒരു സ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചത്. പൃഥ്വിയും ആദ്യമേ പറഞ്ഞു നമുക്ക് വീട്ടിൽ നൈറ്റിയൊന്നും വേണ്ടെന്ന്.
ചിത്രത്തിലുടെ നീളം സാറ്റിൻ സാരികളായിരുന്നു മീന ഉപയോഗിച്ചിരുന്നത്. ഒരാഴ്ച കൊണ്ട് 30 സാരികൾ ആയിരുന്നു റെഡിയാക്കിയതെന്നും സുജിത്ത് പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുജിത്ത്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…