വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ചെമ്പൻ വിനോദിനെ തേടിയെത്തി; ആശംസകൾ നേർന്ന് താരങ്ങളും..!!

വില്ലൻ ആയും നായകൻ ആയും തിരക്കഥാകൃത്തും നിർമാതാവ് ആയും ഒക്കെ മലയാള സിനിമയിൽ ചേർന്ന് നിൽക്കുന്ന താരം ആണ് ചെമ്പൻ വിനോദ്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സൃഹുത്തു കൂടി ആണ് ചെമ്പൻ.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ജോസ് ആയി എത്തി ഏറെ കയ്യടി നേടിയ ചെമ്പൻ ഈ അടുത്താണ് വീണ്ടും വിവാഹിതനായത്. തന്നെക്കാൾ ഇരുപത് വയസ്സ് കുറവുള്ള ഡോക്ടർ കൂടി ആയ മറിയം തോമസ് ആണ് ചെമ്പൻ വിനോദിന് ജീവിത പങ്കാളിയായി എത്തിയത്.

എന്നാൽ വിവാഹം കഴിഞ്ഞതോടെ നിരവധി ആളുകൾ ആണ് താരത്തിന് എതിരെ വിമർശനവുമായി എത്തിയത്. തുടർന്ന് അതിനെതിരെ ചെമ്പനും പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം പുത്തൻ വീട് കൂടി സ്വന്തമാക്കി ഇരിക്കുകയാണ് ചെമ്പൻ.

ഇൻസ്റ്റാഗ്രാമിൽ കൂടി ആണ് താരം ഇക്കാര്യം പങ്കുവെച്ചത്. പുതിയ വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന വ്യൂ ഇങ്ങനെ ആണ് എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു ചെമ്പൻ വിനോദിന്റെ പോസ്റ്റ്. വിനയ് ഫോർട്ട് , ടോവിനോ തോമസ് , സുധി കോപ്പ , മാളവിക മേനോൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചെമ്പന് ആശംസകളുമായി എത്തിയത്. ആരാധകരും നിരവധി കമെന്റുകളുമായി എത്തി.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago