20 വയസ്സിന്റെ വ്യത്യാസം; ഇത്രേം ചെറിയ പെണ്ണിനെ എന്തിന് കെട്ടി; ചെമ്പൻ പറയുന്നു; ഒപ്പം ഇപ്പോൾ കുടുംബ കലഹത്തിലേക്ക് പോകുമെന്നായ വിഷയത്തെ കുറിച്ചും..!!

56

മലയാളത്തിൽ നടനായും തിരക്കഥാകൃത്ത് ആയും നിർമാതാവ് ആയും തിളങ്ങിയ ആൾ ആണ് ചെമ്പൻ വിനോദ്. ഈ അടുത്ത കാലത്താണ് ചെമ്പൻ രണ്ടാം വിവാഹം കഴിച്ചത്. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് ചെമ്പന്റെ ജീവിതത്തിൽ കൂട്ടായി എത്തിയത്. 45 വയസ്സ് കഴിഞ്ഞ ചെമ്പൻ വിനോദ് ജോസ് 25 വയസ്സ് മാത്രം പ്രായം ഉള്ള മറിയത്തെ വിവാഹം കഴിച്ചത് ഏറെ വിവാദം ആയിരുന്നു.

അല്ലെങ്കിൽ സോഷ്യൽ മീഡിയ തരത്തിൽ ഉള്ള ഒരു ഗോസിപ്പ് കല്യാണം ആക്കി അതിനെ മാറ്റിയിരുന്നു. തന്റെ വിവാഹത്തെ പരിഹസിച്ചവർക്കും കളിയാക്കിയവർക്കും ഇത്രേം ചെറിയ പെണ്ണിനെ ആണോ വിവാഹം കഴിച്ചതും എന്നൊക്കെ ചോദിച്ചവർക്കും ചെമ്പൻ വിനോദ് നൽകിയ മറുപടി ഇങ്ങനെ..

‘വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു.

കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങൾക്കിടയിൽ വന്നത്. അതിനെ പറ്റിയുള്ള ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബ കലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോൾ നിര്‍ത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.

എന്റെയും മറിയത്തിന്റെയും വീട്ടിൽ വന്നു തീരുമാനം മാറ്റാൻ ശ്രമിച്ചവരുണ്ട്. “ഇത്ര ചെറിയ പെണ്ണിനെ ഇവൻ കെട്ടുന്നത് ശെരിയാണോ” എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് എത്രകാലം അവൻ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ “എന്നായിരുന്നു . ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല. പക്ഷെ ഞങ്ങൾക്ക് പരസ്പരം തൃപ്തിപ്പെടുത്താൻ പറ്റും സമൂഹത്തെ ബുദ്ധിമുട്ടിക്കാതെ – വിനോദ് പറയുന്നു