സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ മേഖലയിൽ നിന്നും ആണ്. അത്തരത്തിൽ ഉള്ള ഒരു അനുഭവം ഇപ്പോൾ പറഞ്ഞിരിക്കുകയാണ് ദൈവം തന്ത പൂവേ എന്ന ഗാനത്തിൽ കൂടി ദേശിയ അവാർഡ് വരെ നേടിയ ഗായിക ചിന്മയി.
സിനിമ മേഖലയിൽ ഉണ്ടാകുന്ന ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ പലരും തുറന്നു പറഞ്ഞു തുടങ്ങിയതോടെ ആണ് ചിന്മയി തനിക്ക് നേരിട്ട മോശം അനുഭവവും വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇത്തരത്തിൽ തുടർന്ന് പറച്ചിൽ നടത്തിയാൽ പുരുഷ വിരോധിയും ഫെമിനിസ്റ്റുമായി മാറ്റുന്നത് ആണ് ലോകം എന്ന് ചിന്മയി പറയുന്നു.
തനിക്കും തനിക്ക് അറിയാവുന്ന സ്ത്രീകളിൽ മിക്കവരും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ലൈ ഗീ ക ചൂ ഷണത്തിന് ഇരയായവർ ആണെന്ന് ചിന്മയി പറയുന്നു. അത്തരത്തിൽ ചെയ്തവർ കൂടുതലും അമ്മാവന്മാരോ അല്ലെങ്കിൽ അധ്യാപകരോ ആണെന്ന് താരം പറയുന്നു.
തനിക്ക് എട്ടോ ഒമ്പതോ വയസ്സ് ഉള്ളപ്പോൾ ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ വെച്ചാണ് തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായത്. തന്റെ ദേഹത്തുകൂടി തണുത്ത എന്തോ നീങ്ങുന്നത് പോലെ തോന്നി. ആ കൈകൾ ഒരിക്കലും അനുവാദം ഇല്ലാതെ തൊടാൻ പാടില്ലാത്ത സ്ഥലത്ത് തൊട്ടു അതും താൻ ദൈവതുല്യനായി കാണുന്ന സെലിബ്രിറ്റി.
താൻ അപ്പോൾ തന്നെ അമ്മയോട് ആ കാര്യം പറഞ്ഞു. അമ്മ അയാളുടെ മേലധികാരിയോട് ഇക്കാര്യം പറഞ്ഞു. ആ വിഷയം കൈകാര്യം ചെയ്‌തോളാം എന്ന് പറഞ്ഞു. എന്നാൽ ഇന്ന് ആ മനുഷ്യൻ വലിയ നിലയിൽ ആണെന്നും അതുപോലെ തന്നെ പെൺകുട്ടികൾക്ക് മാത്രമല്ല ചില കിളവന്മാർ ആൺകുട്ടികളോടും ഇങ്ങനെ ചെയ്യാറുണ്ട് എന്ന് ചിന്മയി പറയുന്നു.
കുട്ടികൾക്ക് ഇത്തരത്തിൽ ഉള്ള നല്ല സ്പര്ശനങ്ങളും മോശവും തിരിച്ചു മനസിലാക്കാനുള്ള പഠനം ഒക്കെ നടത്തണം എന്നാൽ അതൊക്കെ നമ്മുടെ സംസ്കാരത്തിന് ചേർന്നതാണോ എന്ന് ചോദിച്ചു ചില കിളവന്മാർ ഉടക്കാൻ എത്തും എന്നും ചിന്മയി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…