പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ എത്തിയ ചിത്രം ആയിരുന്നു ആനന്ദം. എൻജിനീയറിങ് വിദ്യാർഥികൾ യാത്ര പോകുന്നതും അവിടെ നടക്കുന്ന പ്രണയവും ഒക്കെ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു.
ഈ ചിത്രത്തിൽ കൂടി ഒരുപിടി മികച്ച താരങ്ങളെ ആണ് മലയാള സിനിമക്ക് ലഭിച്ചത്. അതിലൊരാൾ ആണ് അനാർക്കലി മരിക്കാർ.
ആനന്ദത്തിന് ശേഷം ആസിഫ് അലിയുടെ നായികയായി മന്ദാരം എന്ന ചിത്രത്തിൽ എത്തി എങ്കിൽ കൂടിയും ചിത്രം വമ്പൻ പരാജയമായി മാറിയതോടെ താരം തിരഞ്ഞെടുക്കപ്പെടുന്ന വല്ല വേഷങ്ങളിലേക്ക് മാറി എന്ന് വേണം പറയാൻ.
പാർവതിക്ക് ഒപ്പം ഉയരെയിലും അതുപോലെ വിമാനത്തിലും ശ്രദ്ധിക്കപ്പെടുന്ന സഹനടിവേഷം ആയിരുന്നു അനാർക്കലി ചെയ്തത്. കൊറോണ കാലമായതോടെ ആണ് അനാർക്കലിയുടെ അഭിനയത്തിൽ നിന്നും മോഡൽ എന്ന മുഖം കൂടി പ്രേക്ഷകർ കൂടുതൽ കണ്ടു തുടങ്ങിയത്.
താരത്തിന്റെ ഓരോ ഫോട്ടോസും വമ്പൻ ജനശ്രദ്ധ നേടി എന്ന് തന്നെ വേണം പറയാൻ. ഇൻസ്റ്റാഗ്രാം റീൽസിൽ താൻ ഇടുന്ന പോസ്റ്റുകൾ വമ്പൻ വൈറൽ ആകുന്നതിനെ കുറിച്ചും തന്റെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചതിനെ കുറിച്ചും അതിൽ തനിക്കും ഉമ്മക്കും സങ്കടങ്ങൾ ഒന്നുമില്ല എന്നൊക്കെ പരസ്യമായി പറയുന്ന ആൾ കൂടിയാണ് അനാർക്കലി.
ജീവിതത്തിൽ ഉണ്ടായ ചില സാഹചര്യങ്ങൾ നമുക്ക് വല്ലാത്തൊരു പ്രചോദനം നൽകും എന്നാണ് അനാർക്കലി പറയുന്നത്. അത്തരത്തിൽ താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് അനാർക്കലി.
എന്തും ആരുടേയും മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം എങ്ങനെയാണ് ലഭിച്ചതെന്ന് പറയാതെ പറയുകയാണ് അനാർക്കലി. താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരാൾ ചോക്ലേറ്റ് തരികയും അതിനു ശേഷം ശരീരത്തിൽ പല ഭാഗത്തിലും സ്പർശിക്കാൻ ശ്രമിച്ചു. ഞാൻ ഇക്കാര്യം വീട്ടിലെത്തി ഉമ്മയോട് പറഞ്ഞു.
പെൺകുട്ടികൾ തന്നെ തങ്ങൾ നേരിടുന്ന ഇത്തരം സാഹചര്യങ്ങൾ നേരിടണം എന്നാണ് ഉമ്മ തനിക്ക് നൽകിയ ഉപദേശം. ആ വാക്കുകൾ ആണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ആയതും.
അന്ന് ലഭിച്ച ആ ശക്തമായ വാക്കുകൾ ആണ് ഇന്നും എന്തും തുറന്നു പറയാനും പ്രതികരണം നടത്താനും തനിക്ക് കഴിയാൻ കാരണം. അനാർക്കലി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…