സോഷ്യൽ മീഡിയ എന്നത് എന്നും ആഘോഷം ആകുന്ന ഒരു പ്ലാറ്റ് ഫോം തന്നെയാണ്. സൂപ്പർ താരങ്ങളും അതോടൊപ്പം കോടിക്കണക്കിന് ആളുകളും ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , യൂട്യൂബ് , ട്വിറ്റെർ എന്നിവയെല്ലാം അടക്കി വാഴുന്നിടത്തേക്ക് ഇപ്പോളിതാ മറ്റൊരു ആപ്ലിക്കേഷൻ കൂടി വന്നിരിക്കുകയാണ്. ക്ലബ് ഹൗസ്.
വമ്പൻ ജനപ്രീതി നേടിക്കഴിഞ്ഞ ആപ്പിൽ ഇപ്പോളിതാ വ്യജന്മാരും ഉണ്ട്. മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയ മോഹൻലാൽ , മമ്മൂട്ടി , ജയസൂര്യ , ഉണ്ണി മുകുന്ദൻ എന്നിവർ ഔദ്യോഗികമായി ഇതിന്റെ ഭാഗം ആയപ്പോൾ പൃഥ്വിരാജ് , ദുൽഖർ സൽമാൻ , ബാലു വർഗീസ് എന്നിവരുടെ വ്യാജന്മാർ ആണ് ഈ പ്ലാറ്റ് ഫോമിൽ എത്തിയിരിക്കുന്നത്.
താരങ്ങൾ തന്നെ ആണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം വഴി അറിയിച്ചിരുന്നത്. ഫോളോ ചെയ്യരുത് എന്നും റിപ്പോർട്ട് അടിക്കണം എന്നും ആണ് താരങ്ങൾ പറയുന്നത്. ചാറ്റിങ് അപ്ലിക്കേഷൻ ആണെങ്കിൽ കൂടിയും കൂടുതൽ വിഷയങ്ങൾ സംസാരിക്കാനും ചർച്ച ചെയ്യാനും എല്ലാം ഇപ്പോൾ ക്ലബ് ഹൌസ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്ഷം ആണ് ക്ലബ് ഹൌസ് എന്ന അപ്ലിക്കേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യം ഐ ഫോണിൽ മാത്രം പ്രവർത്തിച്ച അപ്ലിക്കേഷൻ ആൻഡ്രോയിഡ് വേർഷൻ എതിയതോടെ ആണ് ഇന്ത്യയിൽ ട്രെൻഡ് ആയത്. പോൾ ഡേവിസൺ , രോഹിത് സേത് എന്നിവർ ആണ് ഈ സംരംഭത്തിന്റെ ഫൗണ്ടർമാർ.
2021 മെയ് 21 ആണ് ആൻഡ്രോയിഡ് വെർഷൻ എത്തുന്നത്. ആദ്യം സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന ഇൻവിറ്റേഷൻ മുഖേന മാത്രം ജോയിൻ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്.
എന്നാൽ ആൻഡ്രോയിഡ് വേർഷനിലേക്ക് എത്തുമ്പോൾ അതിൽ നിന്നും മാറ്റം വരുത്തി ആർക്ക് വേണമെങ്കിൽ യൂസർ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പിൽ അപ്‌ഡേഷൻ വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 10 മില്യൺ ആളുകൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…