ഏറെ കാലങ്ങൾ ആയി വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ദിലീപ് എന്നാൽ വീണ്ടും സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിൽ കൂടി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. തുടരെ തുടരെ നിരവധി വാർത്തകൾ ആണ് ഒന്നിന് പുറത്തെ ഒന്നായി നടൻ ദിലീപിനെതിരെ വരുന്നത്.
എന്നാൽ ഈ വിഷയങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം മൗനം മാത്രമാണ് ദിലീപിന്റെ മറുപടി. എന്നാൽ ദിലീപിന്റെ കുടുംബത്തിൽ നിന്നും അവസാനം ആദ്യ മറുപടി മകൾ മീനാക്ഷി തന്നെ നൽകി ഇരിക്കുകയാണ്. ദിലീപ് മഞ്ജു വാര്യർ ദമ്പതികളുടെ മകൾ ആയ മീനാക്ഷി ചെന്നൈയിൽ ഡോക്ടർ പഠനത്തിലാണ്.
എന്നാൽ കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ സജീവമാണ് താരപുത്രിയും. ഇൻസ്റ്റാഗ്രാമിൽ ആണ് താരം തന്റെ പോസ്റ്റുകളുമായി എത്താറുള്ളത്. മഞ്ജുവിനോടും അതുപോലെ ദിലീപിനോടും ഉള്ള ഇഷ്ടം കൊണ്ട് തന്നെ മീനാക്ഷിയുടെ പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.
ദിലീപ് വിവാദങ്ങൾ വീണ്ടും ചൂട് പിടിച്ചതോടെ ആണ് മീനാക്ഷി ദിലീപിന് ജന്മദിനം ആശംസകൾ നേർന്ന് പങ്കു വെച്ച പോസ്റ്റിൽ കമന്റ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ദിലീപിനെ കുറിച്ചും അതുപോലെ ദിലീപിന് എതിരെയും നിരവധി കമന്റ് ആണ് വരുന്നത്.
ചില കമെന്റുകൾ അതിരുവിട്ടതോടെ ക്ഷമ നശിച്ച മീനാക്ഷി മറുപടി നൽകുകയും ചെയ്തു. എന്റെ അച്ഛനെ എനിക്ക് അറിയാം നീ പഠിപ്പിക്കാൻ വരണ്ട എന്നാണ് മീനാക്ഷി കമന്റ് ചെയ്തത്. എന്നാൽ പിന്നീട് കമന്റ് വിവാദം ആകും എന്ന് കരുതി മണിക്കൂറുകൾക്ക് ഉള്ളിൽ മീനാക്ഷി ഇട്ട കമന്റ് മുഴുവൻ ഡിലീറ്റ് ചെയ്യുക ആയിരുന്നു.
മീനാക്ഷി തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല. ചില സാഹചര്യങ്ങൾ കാരണം സംഭവിച്ചു പോകുന്നതാണ്. എന്ന് തുടങ്ങുന്ന ഒരു കമന്റും ശ്രദ്ധേയമാണ്. ആളുകൾ പലതും പറഞ്ഞേക്കാം.
എന്ത് വന്നാലും മോൾ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണം. മഞ്ജു അമ്മയ്ക്കും ദിലീപ് അച്ഛനും നീ മാത്രമേ ഉള്ളൂ. നാളെ എന്ത് സംഭവിച്ചാലും മോൾ ഒരിക്കലും അവരെ സങ്കടപെടുത്തരുത് എന്നുള്ള കമന്റുകളും മീനാക്ഷിക്ക് ലഭിക്കുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…