കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് പിന്തുണ ഉണ്ടായ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2. മോഹൻലാൽ അവതാരകനായി എത്തിയ പ്രോഗ്രാം കൊറോണ കാരണം പാതിവഴിയിൽ ഉപേക്ഷിച്ചു.
എന്നാൽ മത്സരാർത്ഥികൾ എല്ലാവരും തന്നെ ലോക്ക് ഡൌൺ ആണെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി ഉണ്ട്. 2020 ജനുവരി 5 നു ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങുന്നത്. തുടർന്ന് കുറെ താരങ്ങൾ കണ്ണിൽ അസുഖം വന്നു താത്കാലികമായി പുറത്തേക്ക് പോയതോടെയാണ് വൈൽഡ് കാർഡ് എൻട്രി വഴി ദയ അശ്വതി എത്തുന്നത്.
ചെറിയ കാര്യങ്ങളിൽ പോലും കരയുകയും പിണങ്ങുകയും ഒക്കെ ചെയ്യുന്ന ദയക്ക് വലിയ ആരാധക പിന്തുണ ഉണ്ടായിരുന്നു. ബിഗ് ബോസ് എത്തിയ സമയം രജിത് കുമാറുമായി ഒപ്പം നിന്ന് ഗെയിം കളിച്ച താരം അവസാനം ആയപ്പോൾ രജിത് കുമാറുമായി വഴക്കുകളിലേക്ക് മാറിയിരുന്നു.
ജീവിതത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് താൻ എവിടെ എത്തിയത് എന്ന് പലപ്പോഴും ദയ പറഞ്ഞിരുന്നു. പതിനാറാം വയസിൽ ആയിരുന്നു എന്റെ വിവാഹം എന്നും തുടർന്ന് മക്കൾ ഉണ്ടായി എങ്കിൽ കൂടിയും 22 വയസിൽ ഭർത്താവ് മറ്റൊരു വിവാഹവും കഴിച്ചു എന്ന് പറഞ്ഞ ദയ.
വീണ്ടും വിവാഹിതയാകുന്നു എന്നാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൊറോണ പ്രശ്നങ്ങൾ കഴിഞ്ഞാൽ ഉടൻ വിവാഹം ഉണ്ടാവും എന്നാണ് ദയ പറയുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…