മലയാള സിനിമ സീരിയൽ മേഖലയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് ദേവൻ.
മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും അടക്കം വില്ലൻ വേഷങ്ങൾ നിരവധി ചെയ്തിട്ടുള്ള ആൾ കൂടിയായ ദേവൻ അഭിനേതാവ് എന്നാൽ ഉപരിയായി നിർമാതാവ് ആയും ഒപ്പം അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.
മമ്മൂട്ടി നായകനായി എത്തിയ ന്യൂ ഡൽഹി എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്തുകൊണ്ടായിരുന്നു ദേവൻ സിനിമ മേഖലയിൽ ശ്രദ്ധ നേടുന്നത്. ദേവൻ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ അമ്മാവനും സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ടിന്റെ മകളെ ആയിരുന്നു.
വിദ്യാഭ്യാസ കാലഘട്ടം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ദേവൻ സ്വന്തമായി പാർട്ടി സ്ഥാപിക്കുകയും പിന്നീട് ആ പാർട്ടി ഭാരതീയ ജനത പാർട്ടിയിൽ ലയിക്കുകയും ആയിരുന്നു.
സിനിമ മേഖലയിൽ നിരവധി വില്ലൻ വേഷങ്ങളിൽ കൂടി തിളങ്ങിയ ദേവൻ എന്നാൽ തനിക്ക് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ നിന്നും നിരവധി അനുഭവങ്ങൾ ഉണ്ടായി എന്ന് താരം പറയുന്നു.
തന്നെ സംബന്ധിച്ച് താൻ നല്ല ഒരു നടൻ ആണെന്നും പ്രേക്ഷകരും തന്നെ കുറിച്ച് അങ്ങനെ ആണ് കരുതുന്നത് എന്നും എന്നാൽ അതിനു അനുസൃതമായ വേഷങ്ങൾ തനിക്ക് ലഭിച്ചില്ല എന്നും ദേവൻ പറയുന്നു.
മലയാളത്തിൽ കഴിവുള്ള ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിൽ കൂടിയും അവരെല്ലാം ടൈപ്പ് കാസ്റ്റിംഗിൽ പെട്ടുപോകുന്നത് ഇവിടെയുള്ള സൂപ്പർ താരങ്ങൾ മൂലമാണ്.
പല താരങ്ങൾക്കും അവരുടെ കഴിവുകൾ നന്നായി ഉപയോഗിക്കാൻ കഴിയാതെ പോകുന്നത് മലയാളത്തിലെ നെടുംതൂണുകൾ ആയ മോഹൻലാൽ മമ്മൂട്ടി എന്നിവർ മൂലമാണ്.
ലാലിന്റെയും മമ്മൂട്ടിയുടേയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ചില സംവിധായകർ സിനിമകൾ ചെയ്യുന്നത്.
അതുകൊണ്ടു തന്നെ അതിൽ അഭിനയിക്കുന്ന മറ്റുതാരങ്ങൾ ലാലിനെയും മമ്മൂട്ടിയെക്കാളും കൂടുതൽ അഭിനയിക്കാനും പാടില്ല.
ഇതിൽ സൂപ്പർ സ്റ്റാറുകൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നൊന്നും തനിക്ക് അറിയില്ല, എന്നാൽ സംവിധായകരും നിർമാതാക്കളും അതിനു ശ്രമിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. അവർ ഫാൻസിനു വേണ്ടിയാണ് സിനിമകൾ ചെയ്യുന്നത്.
ഈ വിഷയം ഒരിക്കൽ താൻ മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട് എന്നും ദേവൻ പറയുന്നു. തന്നെ പോലെയുള്ള നടന്മാരോട് ഇങ്ങനെ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇത് പ്രൊഫെഷണൽ അല്ലല്ലോടോ എന്നായിരുന്നു മറുപടി.
ചിലർക്ക് വേണ്ടി അങ്ങനെ ആയി പോകുന്നതാണ് എന്നൊക്കെ പറഞ്ഞു മമ്മൂട്ടി ഒഴിഞ്ഞുമാറുകയാണ് ചെയ്തത് എന്നും എന്നാൽ മോഹൻലാലിനോട് ഇക്കാര്യം തനിക്ക് ചോദിക്കാൻ കഴിഞ്ഞട്ടില്ല എന്നും ദേവൻ പറയുന്നുണ്ട്.
അന്യഭാഷയിൽ പോയാൽ കൂടുതൽ ആളുകളും ചോദിക്കുന്നത് എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെ കുറിച്ച് ആണെന്നും തനിക്ക് അവരോടു ബഹുമാനം മാത്രമാണ് ഉള്ളതെന്നും ദേവൻ പറയുന്നു.
തനിക്ക് ഒരിക്കലും വില്ലൻ വേഷങ്ങളിൽ നിന്നും മാറി കോമഡി വേഷങ്ങൾ ചെയ്യാൻ ആഗ്രഹം ഇല്ലാതിരുന്നു എന്നും വില്ലൻ വേഷങ്ങൾ ചെയ്യുന്നതിൽ മടുപ്പ് ഉണ്ടാക്കിയിട്ടില്ല എന്നും താരം പറയുന്നു. ഇപ്പോൾ സിനിമകളേക്കാൾ കൂടുതൽ ടിവി സീരിയലുകളിൽ ആണ് ദേവൻ സജീവമായി നിൽക്കുന്നത്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…