സോഷ്യൽ മീഡിയയിൽ ഉണ്ടായ അതിപ്രസരം കൊണ്ട് ആണോ എന്ന് അറിയില്ല. പ്രമുഖരായ ആരെങ്കിലും ആശുപത്രിയിൽ ആകുകയോ അല്ലെങ്കിൽ അസുഖം ബാധിക്കുകയോ ചെയ്താൽ അവർ അന്തരിച്ചു എന്ന തരത്തിൽ വാർത്തകൾ എത്താറുണ്ട്.
ഇത്തരത്തിൽ കൂടുതൽ വാർത്തകൾ വന്നിരിക്കുന്നത് സിനിമ മേഖലയിൽ നിന്നും ഉള്ള താരങ്ങൾക്ക് ആയിരുന്നു. സലിം കുമാറും നടൻ മധുവും ജനാർദ്ദനനും ഒക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ തങ്ങളുടെ മരണ വ്യാജ വാർത്തകൾ കാണാൻ സാധിച്ച ആളുകൾ ആണ്.
അത്തരത്തിൽ ഇപ്പോൾ അവസാനം ആയി വന്ന പേര് ആയിരുന്നു ശ്രീനിവാസന്റേത്. വാർത്തകൾ വ്യാജം ആകുമ്പോൾ അതിന്റെ ആദരാഞ്ജലികൾ കേൾക്കേണ്ടി വരുന്നത് കൂടെ ഉള്ള ആളുകൾ തന്നെയാണ്.
എന്നാൽ ഇത്തരം വാർത്തകൾ വിവാദം ആകുമ്പോൾ ചിലരെങ്കിലും കേസ് കൊടുക്കും അല്ലെങ്കിൽ പ്രതികരണം നൽകും. എന്നാൽ ശ്രീനിവാസനെ കുറിച്ച് അത്തരത്തിൽ ഉള്ള വാർത്തകൾ വന്നു എങ്കിൽ കൂടിയും ശ്രീനിവാസന്റെ മക്കളും സിനിമ താരങ്ങളും ആയ ധ്യാനും വിനീതും ഒന്നും തന്നെ പറഞ്ഞില്ല.
എന്നാൽ എന്താണ് പ്രതികരണം ഒന്നും നൽകിയില്ല എന്നുള്ളതിന് മറുപടി നൽകുകയാണ് ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന പുതിയ ചിത്രത്തിന്റെ പൂജ ഫങ്ക്ഷന് എത്തിയപ്പോൾ ഓൺലൈൻ മലയാളി എന്റർടൈൻമെന്റ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ധ്യാൻ സംസാരിച്ചത്.
അച്ഛന്റെ അടുത്ത് നിൽക്കുമ്പോൾ ആയിരുന്നു ആ വാർത്ത കാണുന്നത്. തങ്ങൾക്ക് അറിയാലോ അച്ഛന്റെ അവസ്ഥ. പിന്നെ മറ്റുള്ളവർ പറയുന്നത് കേകേൾക്കേണ്ട ആവശ്യം ഇല്ലാല്ലോ. അതുപോലെ അച്ഛന് സ്ട്രോക്ക് വന്നത് ആണ് എന്നും ഇപ്പോൾ സംസാരിക്കുന്ന നിലയിലേക്ക് എത്തിയിട്ടില്ലേ എന്നും ധ്യാൻ പറയുന്നു. വീഡിയോ വിശദമായി കാണാൻ…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…