മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് അമ്പത്തിനാല് വയസായി. കഴിഞ്ഞ ദിവസം ആയിരുന്നു സോഷ്യൽ മീഡിയ അടക്കം ആഘോഷം ആക്കിയ അദ്ദേഹത്തിന്റെ ജന്മദിനം. കുട്ടികളും കുടുംബവും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒട്ടേറേ ചിത്രങ്ങൾ ഒരുക്കിയ താരമാണ് ദിലീപ്.
സഹ സംവിധയകനായി സിനിമയിൽ എത്തിയ താരം കൂടിയാണ് ദിലീപ്. മിമിക്രി താരമായി തുടങ്ങിയ താരം അവിടെ നിന്നും സിനിമ ലോകത്തിലേക്ക് എത്തുന്നത്. മോഹൻലാൽ മമ്മൂട്ടി കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ നടൻ കൂടിയാണ് ദിലീപ്.
കള്ളൻ മാധവൻ ആയും കുഞ്ഞിക്കൂനൻ ആയും ചക്കര മുത്തായും ചാന്തുപൊട്ടായും എല്ലാം മലയാളി മനസുകളിൽ ചിരിയുടെ പൊടിപൂരം തീർത്ത ആൾ കൂടിയാണ് ദിലീപ്.
കഴിഞ്ഞ ദിവസം ദിലീപിന് ജന്മദിനാശംസകൾ നേർന്ന് താരങ്ങൾ എത്തിയപ്പോൾ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ അടക്കമുള്ള പ്രമുഖ താരങ്ങൾ ദിലീപിന് പരസ്യമായി ആശംസകൾ നേരുന്നതിൽ നിന്നും വിട്ട് നിന്നു.
എന്നാൽ അജു വർഗീസ് , ദുൽഖർ സൽമാൻ , ഉണ്ണി മുകുന്ദൻ , ലാൽ , നാദിർഷ , സിദ്ദിഖ് , അനുശ്രീ , തുടങ്ങിയ നിരവധി ആളുകൾ അദ്ദേഹത്തിന് ജന്മദിന ആംശംസകൾ ആണ് എത്തിയത്.
എന്നാൽ നിരവധി ആളുകൾ നൽകിയ ജന്മദിന ആശംസകളേക്കാൾ മുന്നിൽ ഉണ്ടായിരുന്നത് ആ സ്നേഹത്തിന്റെ വാക്കുകൾ നിറഞ്ഞ ജന്മദിന ആശംസകൾ തന്നെ ആയിരുന്നു.
മകൾ മീനാക്ഷി ഒരു സിനിമ താരം അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉണ്ട് താരത്തിന്. ഇസ്റ്റാഗ്രാമിൽ സജീവമായി നിൽക്കുന്ന വളരെ കുറിച്ച് പോസ്റ്റുകൾ മാത്രമാണ് ഇടാറുള്ളത്.
ദിലീപിന്റെയും മുൻ ഭാര്യ മഞ്ജുവിന്റെയും മകൾ ആണ് മീനക്ഷ്മി. എന്നാൽ ഇവരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം തന്നെയാണ്.
കാവ്യയെ വിവാഹം കഴിക്കുമ്പോൾ മുൻപന്തിയിൽ ഉണ്ടായിരുന്നത് മീനാക്ഷി ആയിരുന്നു. ഇപ്പോൾ അച്ഛന്റെ ജന്മദിനത്തിൽ മീനാക്ഷി നൽകിയ ആശംസകൾ ആണ് ഏറെ ശ്രദ്ധ നേടിയത്. ഹാപ്പി ബർത്തഡേ അച്ഛാ… ഐ ലൗ യു എന്നാണ് മീനാക്ഷി കുറിച്ചത്.
എന്നാൽ ഈ കുറുപ്പിനൊപ്പം ദിലീപിനൊപ്പം ചെറുപ്പത്തിലും ഇപ്പോഴും ഉള്ള ഫോട്ടോയും ഷെയർ ചെയ്തിരുന്നു താരം. അനിയത്തി മഹാ ലക്ഷ്മിയുടെ ജന്മദിനത്തിൽ ഉള്ള പോസ്റ്റുമായി താരം നേരത്തെ എത്തിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…