കൊച്ചിയിൽ പ്രമുഖ നടിക്ക് ഉണ്ടായ മോശം അനുഭവത്തിൽ നിന്നും ദിലീപ് എന്ന പേര് സോഷ്യൽ മീഡിയയിൽ നിന്നും മാറിവരുമ്പോൾ ആണ് സംവിധായൻ ബാലചന്ദ്ര കുമാർ നിർണായകമായ വെളിപ്പെടുത്തൽ നടത്തുന്നത്. ദിലീപിനെതിരെ സാക്ഷി പറഞ്ഞ നിരവധി താരങ്ങൾ ആണ് വിഷയത്തിൽ ഒന്നാനായി കൂറുമാറിയത്.
ദിലീപ് അത്തരത്തിൽ ഒരു മണ്ടത്തരം ഒരിക്കലും ചെയ്യില്ല എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഉള്ളപ്പോൾ തന്നെ ആണ് അവർക്കെല്ലാം ഇടിമിന്നൽ പോലെ പുത്തൻ വെളിപ്പെടുത്തൽ ഉണ്ടായത്. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ ഗൗരവം ഉള്ളതായി ആണ് കാണുന്നത് എന്ന് അന്വേഷണ സംഘം പറയുന്നു.
മുഖ്യമന്ത്രിക്ക് അടക്കം പരാതിയും അതോടൊപ്പം തെളിവുകളും അദ്ദേഹം കൈമാറിക്കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ബാലചന്ദ്ര കുമാറിൽ നിന്നും തെളിവുകൾ ശേഖരിക്കുകയും ഒപ്പം മൊഴി എടുക്കുകയും ചെയ്യും.
വിചാരണ നടക്കുന്ന സാഹചര്യത്തിൽ മൊഴി നൽകിയ ആളുകൾ കൂട്ടത്തോടെ കൂറുമാറിയപ്പോൾ പരുങ്ങലിൽ ആയ അന്വേഷണ സംഘത്തിന് ആശ്വാസം നൽകുന്നതും ദിലീപും പൾസർ സുനിയും തമ്മിൽ ഉള്ള ബന്ധം തെളിയുന്നതും ആണ് ബാലചന്ദ്ര കുമാർ നൽകിയ വെളിപ്പെടുത്തലുകൾ.
ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ പരാതികളിൽ പൊലീസ് ഇപ്പോൾ തന്നെ നിയമോപദേശം തേടും.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയാണ് ആദ്യം പരിശോധിക്കുക. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നടി പീ.ഡി.പ്പി.ക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈകളിൽ എത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന റിപ്പോർട്ട് അന്വേഷണ ഘട്ടത്തിൽ തന്നെ പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
കേസിലെ പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ച് മൊഴിമാറ്റിയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ഉൾപ്പെടെയാണ് കഴിഞ്ഞ മാസം 25 ന് ബാലചന്ദ്രൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.
ദിലീപുമായുള്ള വാട്‌സ് ആപ്പ് ചാറ്റും മറ്റു ചില നിർണായക തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കാവ്യയും ദിലീപിന്റെ സഹോദരനും തന്നെ നിരന്തരം വിളിച്ച് പലതും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ആ മാഡം ആരാണെന്ന് ഉള്ള വിവരവും അടുത്ത് തന്നെ പുറത്തു വരും എന്നാണ് അറിയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…