Categories: Gossips

ദിലീപ് വീണ്ടും അഴിക്കുള്ളിലേക്കോ; ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നു..!!

മലയാള സിനിമയുടെ ജനപ്രീയ നായകൻ ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക് എന്നുള്ള സൂചനകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ന് ആണ് ദിലീപിന്റെ മുൻ‌കൂർ ജാമ്യേപേക്ഷ കോടതി പരിഗണിക്കുന്നത്. അത് ലഭിച്ചില്ല എങ്കിൽ പിടിവീഴും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവ ദേശത്തിൽ ഉള്ള വീട്ടിൽ റെയിഡ് നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദിലീപിന്റെ ഫോണിൽ നിന്നും ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കിട്ടി എന്നുള്ള സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്.

കൊച്ചിയിൽ പ്രമുഖ നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഉണ്ടാവില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. മുൻ‌കൂർ ജാമ്യം തേടി ദിലീപ് കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി എങ്കിൽ കൂടിയും ഇപ്പോൾ ദിലീപിന് രക്ഷകനായി എത്തിയത് കൊറോണ ആയിരുന്നു.

ദിലീപിന്റെ അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതോടെ ആണ് ദിലീപിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച വരെ നീട്ടി വെച്ചത്. ഈ സാഹചര്യത്തിൽ അന്ന് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുത് എന്നും പറയുന്നു.

നടിയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ആണ് ദിലീപ് അടക്കം ആറ് പേർക്ക് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പിൽ എഫ്‌ഐആർ ഒരുക്കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി നിർദേശം.

മുൻ കൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കണം എന്നാണ് കോടതി പറയുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകൻ ആയ രാമൻ പിള്ളക്ക് കൊറോണ ആയതിനാൽ അദ്ദേഹത്തിന് കോടതിയിൽ ഹാജർ ആകാൻ സാധിച്ചില്ല. അതുകൊണ്ടു കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

എന്നാൽ ഈ കേസ് കെട്ടിച്ചമച്ചത് ആണെന്ന് ആണ് ദിലീപ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നോടുള്ള വൈരാഗ്യം ആണ് കാരണം എന്നും ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം ഉയർന്ന ഈ ആരോപണങ്ങളിൽ ദുരൂഹത ഉണ്ട് എന്നും ദിലീപ് പറയുന്നു. എന്തായാലും ഇന്ന് കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചാൽ അറസ്റ്റ് ഉണ്ടാവും എന്നാണ് അറിയുന്നത്.

Dileep malayalam news

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago