മലയാള സിനിമയിൽ ചിരിയുടെ നായകനായി മാറി ജനപ്രിയ നായകനായ താരമാണ് ദിലീപ്. മിമിക്രിയിൽ കൂടി ആയിരുന്നു ദിലീപ് എന്ന താരത്തിന്റെ തുടക്കം. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തുടക്കം കുറിച്ച ഗോപാലകൃഷ്ണൻ പിൽക്കാലത്ത് സഹ സംവിധായകൻ ആയി ആണ് സിനിമയിൽ എത്തുന്നത്.
കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചെറിയ വേഷം ചെയ്തായിരുന്നു ദിലീപിന്റെ അഭിനയ ലോകത്തിലുള്ള തുടക്കം. ജീവിതത്തിലും അഭിനയ ലോകത്തിലും വമ്പൻ മുന്നേറ്റങ്ങൾ നടത്തിയ താരം 2017 ഫെബ്രുവരി 17 നു മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുമായി ബന്ധപ്പെട്ട കേസിൽ ഗൂഢാലോചന നടത്തി എന്നുള്ള ആരോപണത്തിൽ ജൂലൈ 10 മുതൽ ജയിൽ വാസം അനുഭവിച്ചിരുന്നു.
ഈ സമയത് അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാൻ അടുത്ത സുഹൃത്തുക്കളായ സംവിധായകർ എത്തിയിരുന്നു. തങ്ങളുടെ ഏറ്റവും പ്രിയ സുഹൃത്തിനെ അത്തരമൊരു സാഹചര്യത്തിൽ കണ്ടപ്പോൾ അവർ വിങ്ങി പൊട്ടി.
എന്നാൽ തികച്ചും നിർവികാരനായി നിന്ന ദിലീപ് കരഞ്ഞില്ല എന്നുമാത്രമല്ല അവരെ ആശ്വസിപ്പിക്കുക കൂടി ചെയ്തു. അന്ന് ദിലീപ് പറഞ്ഞ വാക്കുകൾ ഇപ്രകാരം ആയിരുന്നു. താൻ വിമാനാപകടത്തിൽ കൊല്ലപ്പെടും എന്ന് ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നുവെന്നും അത്രയ്ക്കൊന്നും ഉണ്ടായില്ലല്ലോയെന്നും ജീവിതത്തിലെ മോശം സമയമാണിതെന്നും എത്ര സൂക്ഷിച്ചാലും ചിലപ്പോൾ അപടങ്ങൾ വരാമെന്നും പറഞ്ഞ ദിലീപ് അവരെ ആശ്വസിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…