ദിലീപ് ജഡ്ജിയമ്മാവൻ കോവിലിൽ എത്തി, ഫോട്ടോ പകർത്തിയവരെ സഹോദരനും സംഘവും ഭീഷണിപ്പെടുത്തി എന്നാരോപണം..!!

42

വിശ്വാസങ്ങളും ക്ഷേത്ര ദര്ശനങ്ങളുടെയും കാര്യത്തിൽ ജീവിതത്തിൽ എന്നും മുൻഗണന നൽകുന്ന നടൻ ആണ് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപ് കഴിഞ്ഞ ദിവസമാണ് ജഡ്ജി അമ്മാവൻ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. എന്നാൽ ദിലീപിന്റെ ദർശനം ഇപ്പോൾ വിവാദത്തിൽ ആകുന്നത്.

കോടതി കാര്യങ്ങളിൽ നീക്കുപോക്കുകൾ ഉണ്ടാവും അനുകൂല വിധി ലഭിക്കുന്നതിനും ആണ് ആളുകൾ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വരുന്നത്.

വെള്ളിയാഴ്ച രാത്രി ഒമ്പരയോടെയാണ് ദിലീപ്, സഹോദരൻ അനൂപ്, താരത്തിന്റെ ആരാധക സംഘം അടങ്ങുന്ന ഒരു കൂട്ടം ആളുകൾ അമ്പലത്തിൽ ദർശനത്തിന് എത്തിയത്.

ദിലീപ് എത്തിയ വാർത്ത അറിഞ്ഞു, നിരവധി ആളുകൾ ആണ് ക്ഷേത്രത്തിൽ എത്തിയത്, അതിനൊപ്പം ലോക്കൽ ചാനലുകളും എത്തിയിരുന്നു. എന്നാൽ ഇവർ പകർത്തിയ ദിലീപിന്റെ വീഡിയോ, ഫോട്ടോ എന്നിവ ബലം പ്രയോഗിച്ച് മായ്ച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെ ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിലീപ് ദര്‍ശനത്തിനെത്തിയത്. ആളുകൾ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതോടെയാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നവകാശപ്പെട്ട ഒരു സംഘമാളുകള്‍ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞത്. പത്രങ്ങളിലോ ചാനലിലോ ദിലീപിന്റെ ക്ഷേത്രദര്‍ശനചിത്രങ്ങള്‍ വരാതിരിക്കാനാണ് ഇവര്‍ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാതിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായതോടെ ദിലീപ് സെല്‍ഫിക്ക്‌ വഴങ്ങി. അനുവദിക്കേണ്ടെന്ന് അനൂപ് പറഞ്ഞെങ്കിലും ആള്‍ക്കാര്‍ ചിത്രം എടുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.

You might also like