വീണ്ടും ഒരു പൊന്നോണം കൂടി കഴിഞ്ഞിരിക്കുന്നു. കോറോണയും തുടർ ജാഗ്രതയും എല്ലാം ഉണ്ടെങ്കിൽ കൂടിയും മലയാളികൾ ചെറിയ രീതിയിൽ എങ്കിലും ഓണം വീട്ടിൽ ആഘോഷിച്ചു എന്ന് വേണം പറയാൻ. താരങ്ങൾ ഓണസാരിയുടുത്ത് ഓണം പൂക്കളവും ഇട്ടു ആഘോഷം ആക്കിയപ്പോൾ.
മിക്കപ്പോഴും ഷൂട്ടിംഗ് സ്ഥലങ്ങളിലായി ഇരിക്കേണ്ട സിനിമാ താരങ്ങൾ എല്ലാവരും തന്നെ കോവിഡ് കാലം ആയതിനാൽ വീടുകളിൽ തന്നെ ഉണ്ട്.
അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കൊപ്പം ഉള്ള ഓണാഘോഷം ഏറെ ആഘോഷമാക്കിയി രിക്കുകയാണ് സിനിമാതാരങ്ങൾ. നിരവധി സിനിമ താരങ്ങൾ ആണ് തങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയത്. ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയു മീനാക്ഷിയുടെയും ഓണം ഏറെ ആഘോഷമാക്കി ഇരിക്കുകയാണ് പത്മ സ്വരൂപം വീട്ടിൽ ദിലീപ്.
മഹാലക്ഷ്മി പട്ടുപാവാടയും ഉടുപ്പും ഒക്കെ ഇട്ട് ഏറെ സുന്ദരിയായിരിക്കുന്നു മീനാക്ഷിയും ഏറെ സന്തോഷത്തിലാണ്. മഹാലക്ഷ്മി ഉള്ളതിന്റെ സന്തോഷം മീനാക്ഷിയുടെ മുഖത്ത് കണ്ടറിയാനുണ്ട്. ചെന്നൈയിൽ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു എങ്കിലും കൊറോണ എന്ന മഹാമാരി കാരണം കോളേജുകൾ അടച്ചത് കൊണ്ട് മീനാക്ഷി അന്ന് മുതൽ പത്മസ്വരൂപം വീട്ടിലുണ്ട്. കാവ്യാമാധവനും ഏറെ സന്തോഷത്തിലാണ് സദ്യ ഒക്കെ ഒരുക്കി ഏറെ സന്തോഷത്തിലായിരുന്നു കാവ്യയും.
ദിലീപും നിരവധി കാലങ്ങൾക്ക് ശേഷമാണ് കുടുംബത്തോടൊപ്പം ഒരു ഓണം ആഘോഷിക്കാനായതിന്റെ സന്തോഷം ദിലീപിന്റെ മുഖത്തും കാണാനുണ്ട്. ദിലീപിന്റെ അമ്മയും പത്മസ്വരൂപം വീട്ടിലുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം ഏറെ സന്തോഷത്തിലാണ് ദിലീപ്. എല്ലാവരെയും കണ്ട് പൊട്ടിച്ചിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഏറെ വൈറലായി മാറിയിരുന്നു.
മഹാലക്ഷ്മി മീനാക്ഷി ദിലീപ് കാവ്യ മാധവൻ ദിലീപിന്റെ അമ്മ എന്നിവരാണ് ഇത്തവണ പത്മ സ്വരൂപം വീട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയത്. കൊറോണക്കാലം ആയതിനാൽ ബന്ധുക്കൾക്ക് ആർക്കും തന്നെ വരാനായില്ല എന്നും ദിലീപ് പറയുന്നു. പ്രത്യേകിച്ച് അമ്മയും മഹാലക്ഷ്മിയും വീട്ടിൽ ഉള്ളതിനാൽ ആരും തന്നെ സന്തോഷിപ്പിക്കാൻ എത്താറില്ല എന്നും ദിലീപ് പറഞ്ഞു. എല്ലാവർക്കും എല്ലാവിധ ഓണാശംസകളും അറിയിക്കുകയും ചെയ്തു. കാവ്യയുടെ വകയായിരുന്നു ഇന്ന് സദ്യ ഏറെ സന്തോഷത്തിലാണ് കാവ്യാമാധവനും.
കുഞ്ഞു മഹാലക്ഷ്മി കാവ്യാമാധവനെ കണ്ട ഉടൻ തന്നെ ചാടി തോളിൽ കയറി എല്ലാവരെയും നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ഒക്ടോബറിലാണ് മഹാലക്ഷ്മിക്ക് രണ്ടുവയസ്സ് തികയുന്നത്. അന്ന് കൊറോണ ഇല്ലായെങ്കിൽ ആഘോഷമായിരിക്കും എന്നും ദിലീപ് പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…