അമ്മയെ കാണാൻ മകനെത്തി; വേദനകളിൽ ഏറ്റവും കൂടുതൽ സഹായങ്ങൾ ചെയ്തത് ദിലീപ്; തന്റെ മകൻ തന്നെയാണ്, ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത സമയത്തിൽ സഹായിച്ചിട്ടുണ്ട്; നേരത്തെ കെപിഎസി ലളിത പറഞ്ഞത്..!!
കെപിഎസി ലളിതയുടെ അന്ത്യ വാർത്ത അറിഞ്ഞ് ദിലീപ് എത്തിയത് ഭാര്യയും നടിയുമായ കാവ്യക്ക് ഒപ്പം ആയിരുന്നു. കെപിഎസി ലളിതയുടെ മുന്നിൽ എത്തുമ്പോൾ വിതുമ്പുകയായിരുന്നു കാവ്യാ. നിറകണ്ണുകളോടെ ആയിരുന്നു ദിലീപ് നിന്നത്.
നാടക വേദിയിൽ നിന്നും സിനിമയിൽ എത്തിയ കെപിഎസി ലളിത തന്റെ സിനിമ ജീവിതം തുടങ്ങുമ്പോൾ സിനിമകൾ എത്തിയിരുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു. നായിക ആയും അമ്മയായും മുത്തശ്ശിയായും നാത്തൂൻ ആയും എല്ലാം മലയാളി മനസ്സുകളിൽ എക്കാലവും നിറഞ്ഞു നിൽക്കും പോലെ നിറഞ്ഞാടുക ആയിരുന്നു.
നടൻ മമ്മൂട്ടി , മോഹൻലാൽ എന്നിവർ അടക്കമമുള്ള പ്രമുഖ താരങ്ങൾ എല്ലാവരും എത്തി എങ്കിൽ കൂടിയും ലളിതാമ്മക്ക് എന്നും ഏറെ പ്രിയമുള്ളത് ദിലീപിനോട് ആയിരുന്നു. അതിനുള്ള കാരണം ഒരിക്കൽ കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ ആയിരുന്നു..
ദിലീപ് എനിയ്ക്ക് മകനെ പോലെയാണ്. അല്ല മകൻ തന്നെയാണ്. എന്റെ ജീവിതത്തിൽ സാമ്പത്തികമായി ഒരുപാട് വിഷമഘട്ടത്തിൽ സഹായമായത് നടൻ ദിലീപാണ് . മകളുടെ വിവാഹ നിശ്ചയസമയത്ത് ഒരു രൂപ പോലും എടുക്കാനില്ലാതെ വിഷമിച്ച സമയത്ത് എന്റെ കുഞ്ഞ് വളരെ വലിയ സഹായമാണ് ചെയ്തത്.
എന്റെ മനസ്സ് ഒന്ന് വിഷമിച്ചാൽ ഓടിയെത്തുന്നവരിൽ മുന്നിലാണ് ദിലീപ്. എന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.
എന്റെ ആവിശ്യം താൻ പറയാതെ തന്നെ അറിഞ്ഞ് സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ എന്റെ മകളുടെ നിശ്ചയത്തിന് ശേഷവും വിവാഹ സമയത്തും ദിലീപിന്റെ സഹായം എത്തിയിരുന്നു.
ആ സമയത്ത് കയ്യിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന സമയത്ത് ദിലീപായിരുന്നു അറിഞ്ഞ് സഹായിച്ചത്. വിവാഹ സമയത്ത് ഞാൻ സാമ്പത്തികമായി ബിദ്ധിമുട്ടുന്നു എന്നറിഞ്ഞപ്പോൾ പണം എന്റെ അരികിൽ എത്തി.
അവൻ പറഞ്ഞ് വിടുകയായിരുന്നു. ഇങ്ങനെ സഹായിച്ച അവൻ ഒരിക്കലും ആ പണം തിരികെ ചോദിച്ചിട്ടില്ല. ഒരുപാട് കഷ്ട്പാടുണ്ട്. ഇത് എങ്ങനെ വീട്ടുക എന്നറിയില്ല. മകൻ സിദ്ധാർത്ഥിന് അ പ ക ടം പറ്റിയപ്പോഴും ദിലീപ് അടക്കം ഒരുപാട് പേർ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത പറയുന്നു.