മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ദിലീപിന്റേത്. ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടവുമാണ്.
ഇപ്പോൾ കാവ്യക്കും മക്കൾക്കും ഒപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ദിലീപ് തന്റെ ഒഫീഷ്യൽ പേജിൽ കൂടി. മഞ്ജുവുമായി ഉള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്.
ഇരുവർക്കും മഹാലക്ഷ്മി എന്ന കുട്ടി ജനിക്കുകയും ചെയ്തു. ദിലീപിനെയും കാവ്യയെയും പോലെ തന്നെ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങളും ചിത്രങ്ങളും കാണാൻ വലിയ ഇഷ്ടമുള്ള ആളുകൾ ആണ് സോഷ്യൽ മീഡിയ ആരാധകർ.
ഇപ്പോൾ ദിലീപ് കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ദിലീപും കാവ്യയും ഉണ്ടെങ്കിലും മീനാക്ഷി ആണ് മഹാലക്ഷ്മിയെ എടുത്തിരിക്കുന്നത്. എല്ലാ പ്രിയകൂട്ടുകാർക്കും ഓണാശംസകൾ എന്ന തലവാചകത്തോടെ ആണ് ദിലീപ് ചിത്രം പങ്കുവെച്ചത്.
നിമിഷ നേരങ്ങൾ കൊണ്ടാണ് ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ വൈറൽ ആയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…