മലയാളത്തിൽ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് പോകുന്ന സിനിമ താരമാണ് ദിലീപ്. ഓരോ വിവാദങ്ങളും തീരുമ്പോൾ നിരവധി പുത്തൻ വിമർശനങ്ങൾ ആണ് ദിലീപിന്റെ മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പ്രൊഫസർ ഡിങ്കൻ എന്ന ദിലീപിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയാത്ത ചിത്രത്തിന്റെ നിർമാതാവ് താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത്.
സഹ സംവിധായകൻ എന്ന നിലയിൽ ആയിരുന്നു മിമിക്രി താരമായ ദിലീപ് സിനിമ ലോകത്തിലേക്ക് എത്തുന്നത്. പിന്നീട് രണ്ടായിരം ഒക്കെ കഴിഞ്ഞതോടെ ദിലീപ് എന്ന നടൻ മലയാളത്തിൽ ഏറ്റവും തിരക്കേറിയ നടനായി മാറുക ആയിരുന്നു.
എന്നാൽ കുറച്ചു കാലങ്ങൾ ആയി ദിലീപ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നു വീഴുന്ന കാഴ്ച ആണ് കാണാൻ കഴിയുന്നത്. നിർമാതാവും നടനും തീയറ്റർ ഉടമയുമായി ഒക്കെയായി വളർന്ന ദിലീപിന്റെ പേരിൽ ഒട്ടേറെ നിർമാതാക്കളുടെ ശാപം ഉണ്ടെന്നു തൈക്കാട് ചന്ദ്രൻ പറയുന്നു.
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി വളർന്ന ദിലീപ് ജനപ്രിയ നായകൻ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. ഇപ്പോൾ വെങ്കിടേശ്വര ഫിലിംസിന്റെ ഉടമസ്ഥൻ തൈക്കാട് ചന്ദ്രൻ ആണ് ദിലീപിനെ കുറിച്ച് രൂക്ഷമായ വിമർശനം നടത്തുന്നത്. ദിലീപുമായി ഒരു സിനിമ ചെയ്യാൻ നല്ല ബന്ധപെട്ടുമ്പോൾ പ്രൊജക്റ്റ് ഒകെ ആയാൽ പ്രതിഫലത്തെ മുഴുവൻ ആദ്യം തന്നെ വാങ്ങും.
എന്നാൽ പിനീട് ചിത്രീകരണം നീണ്ടു നീണ്ടു പോകും. ഇപ്പോൾ ഒരു നിർമാതാവും ദിലീപിനെ വെച്ച് ചിത്രങ്ങൾ ചെയ്യാൻ അധികം ശ്രമം നടത്തില്ല. അങ്ങനെ ചെയ്താൽ ഡിങ്കന്റെ അവസ്ഥ ആയിരിക്കും. രണ്ടുകോടിയോളം രൂപയാണ് ദിലീപ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ മേടിക്കുന്നത്. ഡിങ്കന്റെ ചിത്രീകരണം മുടങ്ങിയതോടെ നിർമാതാക്കൾ അടക്കം അണിയറ പ്രവർത്തകർ വലിയ കഷ്ടത്തിൽ ആകുന്ന അവസ്ഥ ആണ് ഉണ്ടായത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…