ദിലീപ് ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ചിത്രം ആയിരുന്നു കോടതി സമക്ഷം ബാലൻ വക്കീൽ. ബി ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥ എഴുതിയ ചിത്രം ആയിരുന്നു ഇത്.
2014 ൽ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കാൻ ഇരുന്ന ചിത്രമായിരുന്നു ഇത് എങ്കിൽ കൂടിയും കഥ കേട്ട മോഹൻലാൽ , ദിലീപ് ചെയ്താൽ നന്നായിരിക്കും എന്ന് പറയുക ആയിരുന്നു. വിക്കുള്ള വകീൽ ആയി ആയിരുന്നു ദിലീപ് ഈ ചിത്രം അഭിനയിച്ചത്.
കൊച്ചിയിൽ നടിക്ക് ഉണ്ടായ വിവാദങ്ങളിൽ ജയിലിൽ കിടക്കേണ്ടി വന്ന ദിലീപ് അതിന് ശേഷം ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു കോടതി സമക്ഷം ബാലൻ വക്കീൽ. വലിയ പ്രേക്ഷക വിജയം നേടിയ ചിത്രത്തിന് ശേഷം ഇനിയും ദിലീപിനൊപ്പം ഒന്നിക്കുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് ബി ഉണ്ണികൃഷ്ണൻ.
മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. ബാലൻ വകീൽ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിന്റെ ചർച്ചകൾ വന്നപ്പോൾ തന്നെ ഇനി കേസ് ഒക്കെ കഴിയട്ടെ എന്ന് താൻ ദിലീപിനോട് പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ തനിക്കും ദിലീപിനും കൃത്യമായ ധാരണയുണ്ട്. കേസ് എന്തായാലും തീരും. എന്തെങ്കിലും ഒരു വിധി എന്തായാലും വരും. തീരുമാനം ആകുന്നത് വരെ ദിലീപിനായി ഞാൻ കാത്തിരിക്കുക ഒന്നുമല്ല.
കേസ് കഴിയുമ്പോൾ ദിലീപിനൊപ്പം വീണ്ടും സിനിമ ചർച്ചകളിൽ വരുകയാണ് എങ്കിൽ മാത്രം വീണ്ടും അതിനെ കുറിച്ച് ആലോചിക്കും. ഒരു വിഷയം ഉണ്ടായി പ്രൊഡക്ഷൻ ഉണ്ടായി നമുക്ക് ചെയ്യാൻ ആയി തോന്നുന്ന നിമിഷം താൻ വീണ്ടും ദിലീപിനെ നായകൻ ആക്കി സിനിമ ചെയുക ഉള്ളൂ..
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…