ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് പറഞ്ഞ പുത്തൻ വാക്കുകൾ ആണ് വിവാദത്തിൽ ആയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്ന ദിനേശ് കാർത്തിക് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിന് മുന്നേ തന്നെ കമന്ററി ബോക്സിൽ എത്തി ലോക ശ്രദ്ധ നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ്.
എന്നാൽ ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിന് ഇടയിൽ സ്കൈ സ്പോർട്സിനായി കമന്ററി പറയുന്നതിന് ഇടയിൽ ആണ് ഡബിൾ മീനിങ് പഴംചൊല്ല് പറഞ്ഞതോടെ ആണ് സംഭവം വിവാദത്തിൽ ആയത്. ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെയാണ് എന്നായിരുന്നു കാർത്തിക്കിന്റെ ഉപമ.
മിക്ക ബാറ്റ്‌സ്മാന്മാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കാനാണ് കാർത്തിക് വിവാദം സൃഷ്ടിച്ച ഉപമ അവതരിപ്പിച്ചത്. ഈ പരാമർശം വന്നതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ബാറ്റ്‌സ്മാന്മാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവർക്ക് കൂടുതൽ താല്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ ഇതായിരുന്നു കർത്തിക്കിന്റെ പരാമർശം. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പിൽ ഫൈനലിലാണ് കമന്ററി ബോക്‌സിൽ കാർത്തിക്ക് ശ്രദ്ധ നേടിയത്.
മത്സരത്തിന്റെ ഒരോ ഘട്ടത്തിലും കൃത്യമായി വിശകലനം നടത്തിയാണ് കാർത്തിക്ക് കൈയ്യടി നേടിയത്. ഇതോടെ ആ തിളക്കവുമായി അടുത്ത പരമ്പരക്ക് എത്തിയ കാർത്തിക്ക് ഇപ്പോൾ വിമർശനത്തിൽ കുരുങ്ങിയിരിക്കുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…