ഇന്ന് കേരളവും അതുപോലെ തന്നെ ലോകവും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ശബരിമലയിൽ യുവതി പ്രവേശനം നടന്നതോടെ ആണെന്ന് സംവിധായകൻ അലി അക്ബർ.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തികൊണ്ടായിരുന്നു അലി അക്ബർ സോഷ്യൽ മീഡിയ വഴി കുറുപ്പ് വഴി പറയുന്നത്.
ഇവിടെ പെരുമഴയാണ് കാലം തെറ്റിയ മഴ എന്ന് തുടങ്ങിയതാണ് ഈ അനർത്ഥങ്ങൾ ശബരിമല സ്ത്രീ പ്രവേശനം മുതൽ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നേ പരിഹസിച്ചേക്കാം. പക്ഷെ അന്നുമുതൽ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്..
അനുഭവം കൊണ്ട് ഒന്ന് ഹരിച്ചു നോക്കൂ..
ഒന്നും നേരെ ചൊവ്വേ നടക്കുന്നില്ല മണ്ഡല കാലത്തും പരമാവധി ദുരിതം സന്നിധാനത്ത് കടകൾ പോലും ആർക്കും വേണ്ട നടവരവ് കുറഞ്ഞു അയ്യപ്പന്മാർക്ക് കാനന വഴി ഇല്ല സന്നിധാനത്ത് മന്ത്രിമാർ പേക്കൂത്ത്.
ഒന്ന് മുങ്ങിത്തൊഴാൻ പമ്പ കനിയുന്നില്ല വെറും ഊഹങ്ങളല്ല സത്യമായാതാണ് സ്ത്രീ പ്രവേശനത്തിൽ ഹുങ്ക് കാണിച്ച പോലീസ് ഏമാന്മാരുടെ സ്ഥിതി എന്തായി സാക്ഷാൽ പിണുവിന്റെ അവസ്ഥ എന്ത്? സമാധാനമുണ്ടോ? ഒന്നിന് പുറകെ ഒന്നായി അയാളെ വേട്ടയാടാൻ സ്വപ്ന മുതൽ നമ്മുടെ പുരാവസ്തുക്കാരൻ വരെ വന്നില്ലേ?കാലം കലികാലം എന്ന് വെറുതെ പറഞ്ഞാൽ പോരാ.
ദുഷ്ട ശക്തികൾക്ക് ഈശ്വരൻ പണികൊടുക്കുന്ന കാലം… പാവം നമ്മളും അതിൽ അനുഭവിക്കുന്നു..ഒരുമിച്ചു പറയാം സ്വാമിയേ ശരണമയ്യപ്പ.ചുരുളിയിലെ മുഴുവൻ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമർപ്പിക്കുന്നുമൂപ്പർക്ക് അതിഷ്ടാവും പുരോഗമന പാർട്ടി നേതാവല്ലേ.. അലി അക്ബർ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…