നാല് ചിത്രങ്ങൾ ആണ് ഇതുവരെയും നാദിർഷ സംവിധാനം ചെയ്തു റിലീസ് ആയിട്ടുള്ളത്. അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക് റോഷൻ , മേരാ നാം ഷാജി , കേശു ഈ വീടിന്റെ നാഥൻ. ആദ്യ ചിത്രം കഴിഞ്ഞപ്പോൾ നാദിർഷയുടെ ഗംഭീര ചിത്രം എന്ന നിലയിൽ പ്രശംസകൾ നേടി.
രണ്ടാം ചിത്രം കൂടി വിജയം നേടിയതോടെ ഭാഗ്യത്തിന് മാത്രമല്ല വിജയം നേടിയത് എന്ന നിലയിൽ നാദിർഷ വളർന്നു. എന്നാൽ മൂന്നാം ചിത്രം കണ്ടതോടെ ആളുകൾക്ക് സംശയമായി എന്ന് തന്നെ വേണം പറയാൻ.
ഒരേ പേരുള്ള വ്യത്യസ്ത സ്ഥലങ്ങളിൽ ആളുകൾ അവർ പല കാര്യങ്ങൾ ചെയ്യുന്നതും അവസാനം ഒന്നിക്കുന്നതും ഒക്കെ ആയി കോമഡിയുടെ മേമ്പൊടിയിൽ ഒരു തട്ടിക്കൂട്ട് ചിത്രം ആയിരുന്നു മേരാ നാം ഷാജി. ആസിഫ് അലി , ബിജു മേനോൻ , ബൈജു എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്.
ദിലീപ് പൊന്നൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. തുടർന്ന് കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ആയിരുന്നു. ചെറുപ്പം മുതൽ ഉള്ള സൗഹൃദം ആണ് ദിലീപ് നാദിർഷ എന്നിവരുടേത്.
ഇവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതുകൊണ്ടും ദിലീപ് നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം കോമഡി വേഷം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഹോട്ട് സ്റ്റാറിൽ ആണ് സിനിമ റീലീസ് ചെയ്തത്.
വമ്പൻ പ്രൊമോഷൻ പരിപാടികൾ ചെയ്തു വന്ന ചിത്രം ആണെങ്കിൽ കൂടിയും ആദ്യ ഷോ കഴിഞ്ഞതോടെ മലയാളി മനസുകൾ തകർത്തു കളഞ്ഞു നാദിർഷയും ദിലീപും.
ചിരിപ്പൂരം എന്ന രീതിയിൽ വന്ന ചിത്രം ആണെങ്കിൽ പോലും ദ്വയാർത്ഥ കോമഡിയുടെ കാലം കഴിഞ്ഞ ജീർണ്ണത ചിത്രത്തിൽ പല രംഗങ്ങളിലും മുഴച്ചു നിന്നു.
കൂടാതെ ജാഫർ ഇടുക്കി ഷൂട്ടിംഗ് സമയത്തിൽ ചിരിച്ചു മറിഞ്ഞ രംഗങ്ങൾ ഉണ്ടായി എന്ന് പറഞ്ഞിട്ടും ആദ്യം മുതൽ അവസാനം വരെ ചിത്രം കണ്ടിട്ടും ആ രംഗങ്ങൾ എവിടെ എന്ന് കാണാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.
ദിലീപ് തന്നെ സംവിധാനം , നിർമാതാവ് , ഗാനങ്ങൾ , തിരക്കഥ എന്നി എല്ലാം പരിചയപ്പെടുത്തുന്നത്. തുടർന്ന് കേശുവിന്റെ ഡ്രൈവിംഗ് സ്കൂൾ കാണിച്ചു കൊണ്ട് ആണ് തുടക്കം എങ്കിൽ കൂടിയും തുടർന്ന് അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കാൻ പോകുന്ന കേശുവും അളിയന്മാരും പെങ്ങൾമാരും അതുപോലെ കുടുംബവും ചേർന്നുള്ള യാത്രയും അതിന്റെ ഇടയിൽ 12 കോടി ലോട്ടറി അടിക്കുന്നതും അത് അന്വേഷിക്കുന്നതും ഒക്കെയാണ് കഥ.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ് എന്നിവർ ചേർന്ന് ഒരുക്കിയ തിരക്കഥയുടെ ബലത്തിൽ ആയിരുന്നു നാദിർഷ ആദ്യ രണ്ട് ചിത്രങ്ങൾ ചെയ്തത്.
എന്നാൽ ചിത്രം വമ്പൻ വിജയമായി എങ്കിലും ഇരുവരും മാറി മറ്റു തിരക്കഥാകൃത്തുക്കൾ വന്നതോടെ പഴയ ദ്വയാർത്ഥ കോമഡി സ്റ്റിക്റ്റുകളുടെ നിലവാരം പോലും നാദിർഷക്ക് പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.
Vishnu unnikrishnan | nadirsha | dileep | keshu ee veedinte nadhan | bibin george
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…