മലയാളത്തിൽ വ്യത്യസ്തമായ കുടുംബ ജീവിതം നയിക്കുന്ന താരം ആണ് കൃഷ്ണകുമാർ. നാലു പെണ്മക്കൾ ഉള്ള കൃഷ്ണകുമാർ മലയാളത്തിൽ വില്ലനായും സഹ നടനായും ഒക്കെ തിളങ്ങിയിട്ടുണ്ട്. മക്കൾക്കൊപ്പം ഉള്ള വിഡിയോകൾ ഫോട്ടോകൾ തുടങ്ങി എല്ലാം കൊണ്ടും മക്കളെ പോലെ കൃഷ്ണ കുമാറും സോഷ്യൽ മീഡിയയിൽ സജീവം ആണ്. നാല് മക്കൾ ആണ് കൃഷ്ണകുമാറിന് ഉള്ളത്. അതിൽ മൂത്തമകൾ ഞാൻ സ്റ്റീവ് ലോപ്പസ് , ലൂക്ക തുടങ്ങിയ ചിത്രങ്ങളിൽ മലയാളികൾക്ക് പ്രിയങ്കരിയായ അഹാന കൃഷ്ണയാണ്.
ദിയ, ഇഷാനി, ഹൻസിക എന്നിവർ ആണ് ബാക്കി മൂന്നു മക്കൾ. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ പ്രണയം കുറച്ചു ദിവസങ്ങൾക്കു മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ അദ്ദേഹത്തിന്റെ മക്കളും ഇതിനകം അഭിനയ മേഖലയില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. മൂത്ത മകളായ അഹാനയായിരുന്നു ആദ്യം അഭിനയ മേഖലയിലേക്ക് എത്തിയത്. അച്ഛന് പിന്നാലെയായുള്ള മകളുടെ വരവിന് ശക്തമായ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലൂക്ക എന്ന ചിത്രത്തിൽ അഹാന കൃഷ്ണ നായികയായി എത്തിയപ്പോൾ താരത്തിന്റെ ഏറ്റവും ഇളയ അനിയത്തി ആണ് ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചത്.
അഭിനയിക്കുകയാണെന്നതിന്റെ സീരിയസ് നെസൊന്നും ഹന്‍സുവിന് ഉണ്ടായിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞത് പോലെ ചെയ്യുകയായിരുന്നുവെന്നുമായിരുന്നു അഹാന പറഞ്ഞത്. ഇവര്‍ക്ക് ശേഷമായാണ് ഇഷാനി എത്തുന്നത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ലോക് ഡൗണ്‍ സമയത്ത് മക്കള്‍ക്കൊപ്പം രസകരമായ വീഡിയോയും പങ്കുവെച്ച് എത്തുകയാണ് കൃഷ്ണകുമാര്‍. പാട്ടും ഡാന്‍സുമൊക്കെയായി എപ്പോഴും സജീവമാണ് അദ്ദേഹത്തിന്റെ വീട്. മക്കളെക്കുറിച്ചും കിച്ചുവിനെക്കുറിച്ചും പറഞ്ഞ് സിന്ധു കൃഷ്ണയും എത്താറുണ്ട്. കുടുംബസമേതമായി ഇവര്‍ പരിപാടിയിലും പങ്കെടുക്കാറുണ്ട്.
തിരുവനന്തപുരം സ്വദേശി ആണെങ്കിലും വിദേശത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജെവിൻ എന്ന യുവാവും ആയി ആയിരുന്നു ദിയയുടെ പ്രണയം. ഇതൊക്കെ ആരാധകർക്ക് അറിയാമായിരുന്നു. പല വട്ടം കാമുകനൊപ്പം ഉള്ള ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെച്ചിട്ടും ഉണ്ട്. എന്നാൽ തങ്ങളുടെ പ്രണയം തകർന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഈ യുവാവ്. തങ്ങളുടെ പ്രണയത്തിനു എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി ജെവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുക ആണ്. തങ്ങൾ ബ്രേക്ക് അപ്പ് ആയി എന്നും അതിനുള്ള കാരണം താരം പറയുന്നു.
തന്റെ സ്വകാര്യ ജീവിതം ഇൻസ്റ്റയിൽ പങ്കു വെക്കുന്നത് ചീപ്പാണ് എന്ന് അറിയാം. പക്ഷെ ഇത് ചെയ്തേ പറ്റുള്ളൂ എന്നാണ് ദിയയുടെ മുൻ കാമുകൻ പറയുന്നത്. താൻ ചതിച്ചു എന്നാണ് ദിയ എല്ലാവരോടും പറയുന്നത്. എന്നാൽ അത് ശരിയല്ല. ദിയയെ വിവാഹം കഴിക്കണം എന്ന അഗ്രഹത്തോടെ ആണ് സ്നേഹിച്ചത്. പക്ഷെ എനിക്ക് അറിയില്ലായിരുന്നു. അവൾക്ക് അവളുടെ പഴയ ബോയി ഫ്രണ്ടിനെ കിട്ടാൻ വേണ്ടി ഉള്ള കരുവാക്കുക ആയിരുന്നു എന്ന്. അയാളെ അസൂയപ്പെടുത്തുക അതിന് വേണ്ടി ആണ് ഞാനും ആയി ഉള്ള ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. അവൾക്കൊപ്പം ചിത്രങ്ങൾ ഇടാനും മറ്റും നിരന്തരം അവൾ എന്നെ നിർബന്ധിച്ചിരുന്നു.
ഞാൻ അവളിൽ നിന്നും അകന്നു എന്ന് തോന്നിയപ്പോൾ അവൾ അടുക്കാൻ നോക്കി. ഞങ്ങൾ വീണ്ടും ആദ്യം മുതൽ തുടങ്ങി. എന്നാൽ എനിക്ക് തിരക്കേറി വരുക ആയിരുന്നു. വീക്കെൻഡ് പോലും ജോലി ഉള്ളതായി മാറി. അതോടെ അവൾ എന്നിൽ നിന്നും മാറി പഴയ കാമുകന്റെ ശ്രദ്ധ ക്ഷണിച്ചു തുടങ്ങി. ഒരു കാര്യം നിങ്ങൾ മനസിലാക്കണം അവസാനം ഞാൻ ഇന്ത്യയിൽ വന്നപ്പോൾ അവൾക്ക് ഒരു സർപ്രൈസ് സമ്മാനവും ഏറെ ഇഷ്ടമുള്ള ചോക്കോലെറ്റും സമ്മാനിച്ചിരുന്നു. ഒരു മണിക്കൂറോളം ആണ് ഡ്രൈവ് ചെയ്തു അവളെ കാണാൻ ആയി ഒരു റിസോർട്ടിൽ എത്തിയത്. സഹോദരൻ ദുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ആയിരുന്നു. എന്നിട്ടും അവൾ എന്നെ ചതിച്ചു. എന്നിട്ടും അവൾ മനസിലാക്കിയില്ല എനിക്ക് അവൾ എന്തൂരം പ്രിയപ്പെട്ടത് ആണെന്ന്. അവൾക്ക് കുറച്ചു കാലത്തേക്ക് മതി ഒരാൾ. സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവർക്ക് അവരുടെ ഇമേജ് സംരക്ഷിച്ചേ പറ്റൂ..
അതിനു വേണ്ടി അവർ എന്തും ചെയ്യും. എന്നാൽ അവർ എന്നെ അതിലേക്ക് വലിച്ചിഴക്കരുത് എന്നും താരം പറയുന്നു. ദിയ വലിയ കുഴികളിൽ വീഴാതെ ഇരിക്കട്ടെ.. ഞാൻ ജീവിതത്തിലേക്ക് ഇനിയും മുന്നോട്ട് പോകും. എനിക്ക് എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ട്. തുടർന്ന് തങ്ങൾ മ്യൂച്ചൽ അണ്ടർസ്റ്റാന്റിംഗിൽ ആണ് പിരിഞ്ഞത് എന്നും അവൾക്ക് 22 വയസ്സ് മാത്രം ആണ് പ്രായം ഉള്ളത് എന്നും അവളെ ആരും പോസ്റ്റിൽ പോയി ചീത്ത വിളിക്കരുത് എന്നും ജെവിൻ കുറിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…