ചന്ദനമഴയിൽ കൂടി ജനഹൃദയങ്ങൾ കീഴടക്കിയ നായിക അമൃത എന്ന മേഘന വിൻസെന്റ് സീരിയൽ അവസാനിക്കുമ്പോൾ ഡോൺ ടോണിയുടെ മനസ്സിൽ ചേക്കേറി വിവാഹം വരെ കഴിഞ്ഞിരുന്നു. 2017 ഏപ്രിൽ 30 നു ആയിരുന്നു ഇവരുടെയും വിവാഹം. എന്നാൽ വിവാഹ ജീവിതത്തിന്റെ ആയുസ്സ് വെറും ഒരു വര്ഷം മാത്രം ആയിരുന്നു. തുടർന്ന് ഒന്നിച്ചുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച ഇരുവരും കുറച്ചു മാസങ്ങൾക്ക് മുന്നേ വിവാഹ മോചനവും നേടിയിരുന്നു.
വിവാഹ ശേഷം മലയാള സീരിയൽ ലോകത്തിൽ നിന്നും അപ്രത്യക്ഷയായ മേഘന പക്ഷെ തമിഴിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ആയി മാറി കഴിഞ്ഞു. നടിയായ ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണി എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു വിവാഹ ജീവിതം തുടങ്ങി ഇരിക്കുകയാണ്. മേഘനയിൽ നിന്നും പിരിഞ്ഞു എന്നുള്ള വാർത്ത എത്തി ദിവസങ്ങൾ പിന്നിടുമ്പോൾ ഡോൺ പുനർവിവാഹിതനായിരിക്കുകയാണ്. ലോക് ഡൗൺ സമയമായതിനാൽ ലളിതമായാണ് വിവാഹം നടത്തിയതെന്നുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
പ്രിയതമക്കൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഫേസ്ബുക്കിലൂടെയായിരുന്നു പുതിയ വിശേഷം പങ്കുവെച്ചത്. ഡിംപിളും സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്. ഡോൺ ടോണി വിവാഹിതനായെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോട്ടയം സ്വദേശിനിയായ ഡിവൈൻ ക്ലാരയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. തൃശ്ശൂരിൽ വെച്ചായിരുന്നു വിവാഹം. ലോക് ഡൗണായതിനാൽ ലളിതമായാണ് വിവാഹം നടത്തിയത്.
വിവാഹിതനായെന്ന സന്തോഷം പങ്കുവെച്ച് അദ്ദേഹം തന്നെ എത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രിയതമക്കൊപ്പമുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെയും കുടുംബത്തെയും കള്ളങ്ങൾ പറഞ്ഞു ചതിച്ചു എന്നാണ് ഡിംപിൾ മേഘനയുമായി ഉള്ള വിവാഹ മോചനത്തെ കുറിച്ച് തമിഴ് യൂട്യൂബ് ചാനലിൽ വിഡിയോയിൽ കമന്റ് ഇട്ടു പ്രതികരണം നടത്തിയത്. ഡിംപിലും മേഘാനയും തമ്മിൽ ഉള്ള സൗഹൃദം ആണ് ഡോണുമായി ഉള്ള വിവാഹത്തിലേക്ക് നയിച്ചത്.
ഫോട്ടോ കടപ്പാട് ;- ഡിമ്പിൾ റോസ് ഫേസ്ബുക്ക് പേജ്
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…