കുറച്ചു നാളുകൾക്കു മുന്നേ ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും തങ്ങളുടെ കാറുകളിൽ നടത്തിയ യാത്ര സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും അന്ന് ഇരുവരും നടത്തിയത് അമിത വേഗത്തിൽ ഉള്ള മത്സരം ആയിരുന്നു എന്നും പിന്നീട് വിവാദം ഉണ്ടായതോടെ മോട്ടോർ വാഹന വിഭാഗം ഇതിനെ കുറിച്ച് അന്വേഷണം നടത്തുകയും ഇരുവർക്കും ക്ലീൻ ചീട്ട് നൽകുകയും ചെയ്തിരുന്നു.
ദുൽഖർ തന്റെ പോർഷെയിലും പൃഥ്വിരാജ് തന്റെ ലബോർഗിനിയിലും ആണ് എം സി റോഡ് വഴി പാലയിലേക്ക് യാത്ര നടത്തിയത്. അന്ന് ആരാധകർ പകർത്തി പ്രചരിപ്പിച്ച വീഡിയോ മൂലം പുലി വാല് പിടിച്ച പൃഥ്വിരാജ് ഇപ്പോൾ ആ സംഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.
ഞാനും ചാലുവും ( ദുൽഖർ ) എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞങ്ങളുടെ ആരാധകരാരോ ആണ് മൊബൈലിൽ ഷൂട്ട് ചെയ്തത്. വേഗം കൂടുതലായിരുന്നോ എന്ന് ആർ.ടി.ഓഫീസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. അമിത വേഗത്തിൽ അല്ലായിരുന്നു എന്നും ഞങ്ങൾ നല്ല കുട്ടികളായാണ് പോയതെന്നും അവർക്ക് പരിശോധനയിൽ മനസിലായി.
നടൻ സുരാജ് വെഞ്ഞാറമൂടാണ് ദൃശ്യങ്ങൾ സഹിതം ഇക്കാര്യം പൃഥ്വിയോട് ചോദിച്ചത്. ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ എന്ന പൃഥ്വിരാജിന്‍റെ തമാശ രൂപേണയുള്ള ചോദ്യത്തിന് അതേ നാണയത്തിലായിരുന്നു സുരാജിന്‍റെ മറുപടി. ‘ലാലേട്ടന് ലെഫ്റ്റനന്‍റ് കേണൽ പദവി ലഭിച്ചതുപോലെ ഡ്രൈവിങ് ലൈസൻസ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പദവി ലഭിച്ചു എന്നാണ് സുരാജ് പറഞ്ഞത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…