മലയാളത്തിൽ പ്രേത്യേകിച്ച് സിനിമ മേഖലയിൽ പുരുഷാധിപത്യം കൂടുതൽ ആണെന്നുള്ള വാദം നില നിൽക്കാനും അതിനെതിരെ ഒരു വിഭാഗം ആളുകൾ പോരാടാൻ തുടങ്ങിയിട്ടും കാലങ്ങൾ ഏറെയായി.
എന്നാൽ ആ വിഷയത്തിൽ വലിയ പുരോഗതി ഒന്നും ഇത്രയും കാലം ആയിട്ടും ഉണ്ടായിട്ടില്ല എന്ന് പറയുക ആണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയും എല്ലാമായിരുന്ന ഭാഗ്യലക്ഷ്മി. സിനിമ മേഖലയിൽ പുരുഷനാണ് ഫാൻസ് അസോസിയേഷനുകൾ ഉള്ളത്. തീയറ്റർ മാർക്കെറ്റ് ഉള്ളത്.
സ്ത്രീകൾക്ക് ഇതൊന്നും ഇല്ല. ഒന്നും നേടാൻ കഴിഞ്ഞട്ടില്ല. എല്ലാ മേഖലയിലും പുരുഷന്റെ ആധിപത്യം ആണ് ഉള്ളത്. ഇത്തരത്തിൽ ഒരു അവസ്ഥയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നാൽ എല്ലാവരെയും ബാധിക്കും എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
ഹേമ കമ്മീഷനിൽ സംസാരിക്കാൻ പോയ വിഷയത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെ..
ഹേമ കമ്മീഷൻ എന്നെയും ഒരുദിവസം വിളിച്ച് രണ്ടു മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു പോകാൻ. ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു.
എന്നാൽ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ് സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാൽ ഞാൻ പോയി. ഞാൻ ആദ്യം ചോദിച്ചത് ഇങ്ങനെയൊരു തുറന്നു പറച്ചിലിലൂടെ കമ്മീഷൻ സ്ത്രീകൾക്ക് വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത്? ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല.
കാരണം ഇവിടെ സ്ത്രീകൾക്ക് മാർക്കറ്റില്ല. പുരുഷന്മാർക്ക് മാത്രമാണ് ഇവിടെ തിയേറ്റർ മാർക്കറ്റ് ഉള്ളത്. അതിനാൽ തന്നെ ഇവിടെ മാറ്റം കൊണ്ടു വരിക എന്നത് സാധ്യമല്ല. ഇവിടെ ഏതെങ്കിലും നടിമാർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടോ? മഞ്ജു വാര്യർക്ക് ഉണ്ടായേക്കാം.
എന്നാൽ മഞ്ജു വാര്യർ ഉണ്ടെങ്കിൽ ഈ സിനിമ ഞങ്ങൾ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റർ ഉടമകൾ ഉണ്ട്? വിരലിൽ എണ്ണാവുന്നവർ ആയിരിക്കും.
ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ളതാണ്. അതിനാൽ തന്നെ അടൂർ കമ്മിറ്റി പോലെ അല്ല ഈ റിപ്പോർട്ട്. ഇത് പലരെയും ബാധിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…