നീയൊരു മുസ്ലിം അല്ലെ, നായയുടെ ബുദ്ധിപോലുമില്ലേ നിനക്ക്; ദുല്ഖറിനെതിരെ രൂക്ഷ വിമർശനം..!!
മലയാളത്തിന്റെ എവർ ഗ്രീൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ, വാഹനങ്ങളും യാത്രകളോടും ഏറെ ഇഷ്ടമുള്ള ദുൽഖർ, തന്റെ ഇഷ്ടങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പുതിയ ഫോട്ടോ ആണ് ഇപ്പോൾ വിവാദം ആകുന്നത്.
തന്റെ വളർത്തു നായക്ക് ഒപ്പമുള്ള ഫോട്ടോയാണ് ദുൽഖർ പങ്കുവെച്ചത്, ഫോട്ടോക്ക് ഒപ്പം ഒരു കുറിപ്പും ദുൽഖർ നൽകിയിരുന്നു. ‘അറിയാവുന്നവര്‍ക്ക് മനസിലാകും ഇത് എത്ര വലിയ സംഗതിയാണെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോൾ തന്നെ ഞാന്‍ വിറച്ചുപോകുമായിരുന്നു. പക്ഷെ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പി, ഫ്രെഡ്‌ലി ആണ് എന്റെ കൂട്ടുകാരി എന്നും ദുൽഖർ പറയുന്നു.
എന്നാൽ നായക്ക് ഒപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത ദുൽഖർ മുസ്ലിം മത വികാരം വ്രണപ്പെടുത്തി എന്നാണ് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നത്, നായ മുസ്ലിം ആചാരപ്രകാരം ഹറാം ആന്നെനും അതുമായി ഉള്ള ഫോട്ടോ ഷെയർ ചെയ്ത നിനക്ക് നായയുടെ ബുദ്ധി പോലുമില്ലേ എന്നു കമന്റിൽ ചോദ്യങ്ങൾ ഉയരുന്നു. ഈ പാപം തീരാൻ ഇനി ഏഴ് വട്ടം കുളിക്കണം എന്ന രീതിയിലും കമന്റുകൾ ഉണ്ട്.