മലയാള സിനിമയിൽ ശക്തമായ ആരോപണങ്ങൾ പലപ്പോഴും നടിമാർ നടത്തുമ്പോൾ പലപ്പോഴും തങ്ങൾക്ക് എതിരെ നിൽക്കുന്ന ആളുകളുടെ പേരുകൾ വെളിപ്പെടുത്താൻ നിൽക്കാറില്ല. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിന് ഇടയിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായ സംഭവം ആയിരുന്നു.
കൊച്ചിയിൽ നടിക്ക് ഉണ്ടായ മോശം അനുഭവവും അതിൽ കുറ്റാരോപിതൻ ആയി ജനപ്രിയ നായകൻ ദിലീപ് എത്തുന്നതും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിന് മൂന്നു മാസത്തോളം തടവിൽ ആക്കി.
വിവിധ തരത്തിലുള്ള ചോദ്യം ചെയ്യലുകൾ ഇന്നും നടക്കുന്നുണ്ട് എങ്കിൽ കൂടിയും കഴിഞ്ഞ അഞ്ചു വർഷമായി ദിലീപിനോ നടിക്കോ ഈ സംഭവത്തിൽ നീതി ലഭിച്ചില്ല എന്നുള്ളതാണ് സത്യം. അതുപോലെ തന്നെ മറ്റൊരു സംഭവം ആയിരുന്നു നടനും നിർമാതാവും ആയ വിജയ് ബാബു നേരിട്ടത്.
ഈ വിഷയത്തിൽ പ്രതിയായ വിജയ് ബാബു തനിക്ക് എതിരെ പരാതി നൽകിയ പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തുകയും ചെയ്തു. സിനിമയിൽ ഇത്തരത്തിൽ ഉള്ള വിഷയങ്ങളെ ഉണ്ടാവുമ്പോഴും സിനിമ മേഖലയിൽ ഉള്ള ആളുകൾ പലപ്പോഴും മൗനം പാലിക്കുകയാണ് ചെയ്യുക.
ഉടൽ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി എത്തിയ പത്ര സമ്മേളനത്തിൽ ആണ് ഈ രണ്ട് വിവാദ വിഷയങ്ങളെ കുറിച്ച് നായിക ആയ ദുര്ഗ കൃഷ്ണയോട് ചോദ്യം ഉയരുന്നത്. വിജയ് ബാബു വിഷയത്തിൽ ദുർഗ കൃഷ്ണ പറയുന്ന വാക്കുകൾ ഇങ്ങനെ..
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ഒട്ടും ശരിയായില്ല. ആ സംഭവത്തിൽ ശിക്ഷ അനുഭവിക്കേണ്ട ആൾ ആണ് വിജയ് ബാബു സാർ. എന്നാൽ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അല്ലാത്ത കാര്യങ്ങളിൽ അദ്ദേഹത്തിന് നേരെയുള്ള കുറ്റങ്ങൾ തെളിഞ്ഞ ശേഷം അഭിപ്രായം പറയുന്നത് ആണ് നല്ലത്.
അതെ സമയം ദിലീപ് വിഷയത്തിലും തന്റെ അഭിപ്രായം ദുര്ഗ വെളിപ്പെടുത്തൽ നടത്തി. അതേസമയം ജനപ്രിയനായകൻ ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചിത്രത്തിലെ ദുർഗ കൃഷ്ണ നൽകിയ ഉത്തരം ഇങ്ങനെ നല്ല കഥ ആണെങ്കിൽ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് അത് ഒഴിവാക്കണോ? തനിക്ക് അത് പറ്റില്ല എന്നായിരുന്നു ദുർഗ കൃഷ്ണ പറഞ്ഞത്.
ദിലീപിനൊപ്പം അഭിനയിക്കുന്നതിൽ പ്രശ്നമൊന്നുമില്ല എന്നും ദുർഗ കൃഷ്ണ കൂട്ടിച്ചേർത്തു. കൂടാതെ തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം എന്നും തെറ്റ് ചെയ്തവർ ആരാണ് എന്ന് കോടതിയാണ് തീരുമാനിക്കുന്നത് എന്ന പതിവ് പല്ലവി ദുർഗ കൃഷ്ണ പറയുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…