വിമാനം എന്ന 2017 ഇറങ്ങിയ പൃഥ്വിരാജ് നായകനായ ചിത്രത്തിൽ നായികയായി എത്തിയ താരം ആണ് ദുർഗ കൃഷ്ണ. തുടർന്ന് കഴിഞ്ഞ മൂന്നു വർഷത്തിൽ വളരെ കുറച്ചു അവസരങ്ങൾ മാത്രം ആണ് താരത്തെ തേടി എത്തിയത് എന്ന് വേണം പറയാൻ.. എന്നാൽ താരം ഏറെ ആഗ്രഹിച്ചത് പോലെ ജീത്തു ജോസഫ് ചിത്രം റാമിൽ മികച്ച ഒരു വേഷം കിട്ടി എങ്കിൽ കൂടിയും സിനിമ പാതി വഴിയിൽ നിന്ന് പോകുക ആയിരുന്നു. കൊറോണ എത്തിയതോടെ ഷൂട്ടിംഗ് നിലച്ചിരിക്കുകയാണ് ചിത്രത്തിന്റെ.
കടുത്ത മോഹൻലാൽ ആരാധിക ആയ ദുർഗയുടെ വലിയ ആഗ്രഹമായിരുന്നു മോഹൻലാലിന് ഒപ്പം ഉള്ള ചിത്രം. ഇപ്പോൾ സിനിമ അവസരങ്ങൾ ലഭിക്കുന്നതും നഷ്ടം ആകുന്നതും ഇങ്ങനെ ഒക്കെ ആണെന്ന് ദുർഗ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.
‘സിനിമയിൽ പഴയ പോലെ നായികമാർ ഒരുപാട് വർഷം നിൽക്കാത്തത് ഇപ്പോൾ പുതിയ നായികമാർക്കാണ് മിക്ക സിനിമകളിലും പരിഗണന. സിനിമയിൽ ഒരു സ്ഥാനമൊക്കെ നേടി സ്വന്തമായി ഡിമാൻഡ് ചെയ്യുന്ന സമയമാവുമ്പോഴേക്കും അടുത്ത നായിക എത്തും. നായികമാർ എന്തെങ്കിലും ഡിമാൻഡ് ചോദിച്ചാൽ അവരെ ഒഴിവാക്കുകയാണ് പതിവ്. നായകന്മാരുടെ കാര്യം അങ്ങനെയല്ല.. ഒരു നായകൻ ഇല്ലായെങ്കിൽ അതേപോലെയുള്ള വേറെ ഒരു നായകന് അവസരം കൊടുക്കും.
ഒരുപാട് നായികമാർ വരുന്നതിനാൽ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം നഷ്ടപ്പെട്ടേക്കാം. സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾ വരെ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. എന്റെ ആദ്യ ചിത്രത്തിലും മറ്റൊരു നായികയെയാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ ഡേറ്റും പ്രതിഫലവും പ്രശ്‌നമായപ്പോൾ എന്നിലേക്ക് വന്നു. ഇങ്ങനെയാണ് പുതിയ നായികമാർ എത്തുന്നത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആദ്യ സിനിമയിൽ തന്നെ നല്ലയൊരു ശക്തമായ കഥാപാത്രം എനിക്ക് ലഭിച്ചു. ഒരു നടനെയും നടിയെയും നിലനിർത്തുന്നത് നല്ല അവസരങ്ങളാണ്.
ഒരുപാട് സിനിമകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല പക്ഷേ ചില സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്..’ ദുർഗ പറഞ്ഞു. നായകന്മാർക്ക് ഉള്ള ഡിമാന്റ് നായികമാർക്ക് ഇല്ലാത്ത അവസ്ഥ ആണ് സിനിമ മേഖലയിൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…