Categories: Gossips

ഈ ബുൾജെറ്റിന്റെ വാഹനം പിടിച്ചെടുക്കാൻ കാരണമിതാണ്; പൊട്ടിക്കരഞ്ഞ് യൂട്യൂബ് സഹോദരങ്ങൾ , കൂടെക്കരഞ്ഞ് ആരാധകരും..!!

ഇത് യൂട്യൂബ് വ്ലോഗർമാരുടെ കാലമാണ്. പല തരത്തിൽ ഉള്ള നിരവധി വീഡിയോ ചെയ്യുന്ന ഒട്ടേറെ ആളുകൾ ആണ് ഉള്ളത്. അതിൽ ഏറെ ശ്രദ്ധ നേടിയ ആളുകളിൽ ഒരാൾ ആണ് ഈബുൾ ജെറ്റ് എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗർമാർ ആയ സഹോദരങ്ങൾ.

കഴിഞ്ഞ ദിവസം ആണ് നിയമങ്ങൾ ലംഘിച്ച ഇവരുടെ വാഹനം കണ്ണൂർ ആർടിഒ കസ്റ്റഡിയിൽ എടുത്തത്. വാഹന നിയമങ്ങൾ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയും നികുതി അടക്കാത്തതും ആണ് വാഹനം കസ്റ്റഡിയിൽ എടുക്കാൻ കാരണം.

വാഹനത്തിൽ വരുത്തിയ മാറ്റങ്ങളുടെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി നടത്തിയ രൂപമാറ്റത്തിന്റെ ചുമത്തിയ പിഴയായി 42000 രൂപവും അടക്കണം എന്നാണ് ആർടിഒ പറയുന്നത്.

എന്നാൽ ഇന്ന് ആർടിഒ ഓഫിസിൽ സംഭവങ്ങൾ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വാൻ ലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധരായ സഹോദരങ്ങളായ എബിനെയും ലിബിനെയും എത്തിച്ചിട്ടുള്ളത്.

സർക്കാർ ഓഫിസിൽ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം ചെയ്യുന്നതിൽ തടസങ്ങൾ ഉണ്ടാക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചതുമെല്ലാം ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് കുരുക്ക് വീഴാൻ സാധ്യതയുണ്ട്.  

കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് ഓഫീസിലെത്തിയ യുവാക്കൾ സമൂഹമാധ്യമങ്ങളില്‍ പൊട്ടിക്കരഞ്ഞും മറ്റും വൈകാരിക ലൈവ് വീഡിയോ ചെയ്തതതോടെ ഇവരുടെ ആരാധകരായ നിരവധിപ്പേർ ഓഫീസിലേക്ക് എത്തുകയായിരുന്നു.

ഇതോടെ സംഭവം ആർടിഒ നിയന്ത്രണങ്ങളിൽ നിൽക്കാതെ വരുകയും പോലീസിൽ വിവരങ്ങൾ അറിയിക്കുകയും ആയിരുന്നു. മോട്ടോർ വാഹന വകുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ സംഭവത്തിന് പിന്നാലെ വന്ന പല പ്രതികരണങ്ങളും നിയമത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ളതാണ്.

നിരത്തുകളിലെത്തുന്ന മറ്റുള്ള വാഹനങ്ങൾക്ക് ഉപദ്രവം ആകുന്ന രീതിയിലുള്ളതാണ് ഇവരുടെ വാഹനത്തിലെ പല മോഡിഫിക്കേഷനുകളും എന്നാണ് ആർടിഒ വിശദമാക്കുന്നത്. എന്നാൽ രാജ്യത്തിന്‍റെ പലയിടങ്ങളിലും പോകുന്നതിനാൽ അതിന് അനുകൂലമായാണ് മോഡിഫിക്കേഷനുകളെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ ബുൾ ജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറയുന്നത്.

പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകി എങ്കിൽ കൂടിയും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങൾ ലൈവ് വീഡിയോയിൽ പറയുന്നുണ്ട്.  

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago