Categories: GossipsPhoto Gallery

ഹോളിവുഡ് സുന്ദരികൾ മാറിനിൽക്കും; എസ്ഥേർ അനിലിന്റെ പുത്തൻ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ..!!

ഇത് ഫോട്ടോഷൂട്ടുകളുടെയും മോഡലിംഗിന്റെയും കാലം കൂടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ ആയാലും അതുപോലെ സിനിമ മോഹിക്കുന്ന ആളുകൾ ആയാലും ഇന്ന് തങ്ങളുടെ സാന്നിധ്യം കാണിക്കുന്നത് മോഡലിങ്ങിൽ കൂടി ആണ്.

മോഹൻലാലും മമ്മൂട്ടിയും തുടങ്ങി മഞ്ജു വാര്യരും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങൾ തങ്ങളുടെ ഫോട്ടോഷൂട്ടുകളുമായി ഗംഭീര മേക്കോവറിൽ ഉള്ള ഫോട്ടോസുമായി എത്താറുണ്ട്. അത്തരത്തിൽ മോഡൽ ആയാലും ഏറെ ആരാധകരെ ഉണ്ടാക്കുകയാണ് ബാല താരമായി അഭിനയ ലോകത്തേക്ക് എത്തിയ എസ്ഥേർ അനിൽ.

ബാലതാരമായി അഭിനയ ലോകത്തിൽ 2010 ൽ എത്തിയ താരം ആണ് എസ്ഥേർ അനിൽ. നല്ലവൻ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാൽ ചിത്രം ഒരുനാൾ വരും , ദൃശ്യം എന്നി ചിത്രങ്ങളിൽ മകളുടെ വേഷത്തിൽ എത്തിയതോടെ ആണ് എസ്ഥേർ എന്ന താരത്തിനെ മലയാള സിനിമയും പ്രേക്ഷകരും അറിഞ്ഞു തുടങ്ങിയത്.

മലയാളത്തിൽ ആദ്യ 50 കോടി എന്ന ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയ ദൃശ്യത്തിൽ അഭിനയിച്ചതിൽ കൂടി മലയാളത്തിൽ നിന്നും തമിഴിൽ ദൃശ്യം റീമേക്ക് പാപനാശത്തിൽ കമൽ ഹാസന്റെ മകളുടെ വേഷം ചെയ്യാനും എസ്ഥേറിന് കഴിഞ്ഞു.

ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും ആ വേഷം ചെയ്തത് എസ്ഥേർ തന്നെ ആയിരുന്നു. ബാലതാരത്തിൽ നിന്നും നായികാ നിരയിലേക്ക് വളർച്ചയിൽ ആണ് താരം ഇപ്പോൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്തു ഓള് എന്ന ചിത്രത്തിൽ കൂടി ആണ് എസ്ഥേർ നായിക നിരയിലേക്ക് എത്തുന്നത്.

അടുത്തിടെ എസ്ഥേർ നീല ഗൗണിൽ ചെയ്ത ഫോട്ടോഷൂട്ട് വമ്പൻ വൈറൽ ആയിരുന്നു. ഇപ്പോഴിതാ വീണ്ടും താരം പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. ഹോളിവുഡ് നായികമാരെ ഓർമ്മപ്പെടുത്തുന്ന തരത്തിൽ ഉള്ള പുത്തൻ മേക്കാവോറിൽ ആണ് എസ്ഥേർ പുതിയ ഫോട്ടോഷൂട്ടിൽ എത്തിയത്.

ഓരോ ഫോട്ടോഷൂട് കഴിയുമ്പോഴും എസ്ഥേർ കൂടുതൽ കൂടുതൽ ആരാധകരെ ആകർഷിക്കുകയാണ്. ശാലീന സുന്ദരികൾ മാത്രം ഉണ്ടായിരുന്ന മലയാള സിനിമക്ക് മോഡൽ താരങ്ങൾക്ക് ആയി അന്യനാട്ടിൽ നിന്നും ആളെ ഇറക്കേണ്ട അവസ്ഥ ആയിരുന്നു എങ്കിൽ കാലം കഴിഞ്ഞതോടെ ഏത് വേഷങ്ങളും അഭിനയിച്ചു ഫലിപ്പിക്കാനും വേഷ വിദാനങ്ങളിൽ മടില്ലാത്ത താരങ്ങൾ ഉം മലയാള സിനിമക്ക് തന്നെ ഉണ്ടാവുകയാണ്.

അത്തരത്തിൽ ഒരാൾ ആണ് എസ്ഥേർ അനിൽ. ഇപ്പോൾ ഫോട്ടോഷൂട്ടും വമ്പൻ ജനപ്രീതി ആണ് നേടുന്നത്. സരിൻ രാംദാസ് ആണ് ചിത്രങ്ങൾ പകർത്തിയത്. സെലിബ്രിറ്റി മേക്കപ് മാൻ ഉണ്ണി പിഎസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഡിസൈൻ ചെയ്തിരിക്കുന്നത് അസാനിയ നസ്സ്രിൻ ആണ്.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

7 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago