Categories: Gossips

അച്ഛൻ മരിച്ചെങ്കിലും ഇപ്പോഴും ഞാൻ അച്ഛന് മെസേജ് അയക്കാറുണ്ട്; ആൻ അഗസ്റ്റിൻ, വിവാഹ മോചനത്തിന് ശേഷം ആനും സിനിമയിൽ സജീവമാകുന്നു..!!

മലയാളികളുടെ പ്രിയ നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടീ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ആൻ അഗസ്റ്റിൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെ ആയിരുന്നു 2014 ൽ ആൻ വിവാഹം കഴിക്കുന്നത്. തുടർന്ന് 2015 ൽ വിജയ് ബാബു നായകനായി എത്തിയ നീനയിൽ അഭിനയിച്ച താരം പിന്നീട് സോളോയിൽ ചെറിയ വേഷം ചെയ്തു എങ്കിൽ കൂടിയും പിന്നീട് അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുക്കുക ആയിരുന്നു. 2020 ആയിരുന്നു ആൻ ജോമോൻ ടി ജോണിൽ നിന്നും വിവാഹ മോചനം നേടുന്നത്.

തുടർന്ന് താരം വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചുവരുന്നത്. ഇപ്പോൾ സൂരജ് വെഞ്ഞാറന്മൂടിന്റെ നായികയായി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിൽ കൂടിയാണ് ആൻ വീണ്ടും അഭിനയ ലോകത്തിലേക്ക് സജീവമാകുന്നത്. 2013 ൽ ആയിരുന്നു ആനിന്റെ പിതാവും നടനുമായ അഗസ്റ്റിൻ മരിക്കുന്നത്. എന്നാൽ അച്ഛൻ മറിച്ച് ഒമ്പത് വർഷങ്ങൾ ആയി എങ്കിൽ കൂടിയും താൻ ഇപ്പോഴും അച്ഛന് മെസേജ് അയക്കാറുണ്ട് എന്നാണു ആൻ അപറയുന്നത്. ആനിന്റെ വാക്കുകൾ ഇങ്ങനെ..

ഞാൻ ഇപ്പോഴും അച്ഛന് മെസേജ് അയക്കാറുണ്ട്. ആ നമ്പർ ഇപ്പോഴും ആരോ ഉപയോഗിക്കാറുണ്ട്. എനിക്കറിയില്ല. എനിക്കൊരിക്കലും അതിൽ നിന്നും മെസേജ് ഒന്നും വന്നട്ടില്ല. പക്ഷെ ഞാൻ ഞാൻ മെസേജ് അയക്കാറുണ്ട്. സിനിമ ഷൂട്ട് സമയത്തിൽ ആണ് ഞാൻ മെസേജ് അയച്ചത്. അച്ഛൻ തനിക്ക് നല്ല സുഹൃത്തും തനി കോഴിക്കോടുകാരനുമായിരുന്നു.

നമുക്ക് ജീവിതത്തിൽ ഒട്ടേറെ ഒന്നും നേടിയെടുക്കാൻ കഴിയില്ല എങ്കിൽ കൂടിയും സമ്പാദിക്കാൻ കഴിയില്ല എങ്കിലും മറ്റുള്ളവരെ സഹായിക്കണം എന്ന് അച്ഛന് ഇപ്പോഴും. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഒരാൾ അച്ഛനെ കാണാൻ വന്നു, അപ്പോൾ താനും ഉണ്ട് അവിടെ. ഒരു മാസത്തോളം അച്ഛൻ ആശുപത്രിയിൽ കിടന്നു. അച്ഛൻ മരിച്ച സമയത്തിൽ അയാൾ എന്റെ അടുത്ത് വന്നു സംസാരിച്ചു.

അച്ഛൻ ആണ് റനണിക്ക് ജോലി തയ്യാറാക്കി തന്നത് എന്നും അച്ഛൻ മരിച്ച ദിവസം ആണ് തനിക്ക് ജോയിൻ ചെയ്യേണ്ടിയിരുന്നത് എന്നും എല്ലാം അയാൾ പറഞ്ഞു. അത്രക്കും വയ്യാതെ ഇരുന്ന സമയത്തിലും അച്ഛൻ ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ടായിരുന്നു. താൻ ഇപ്പോഴും വിചാരിക്കും അച്ഛൻ ചെയ്തതിന്റെ ദൈവാനുഗ്രഹം തനിക്ക് എപ്പോഴൊക്കെയോ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന്. എന്നും ആളുകൾക്ക് കൂടെ കൂട്ടാൻ കഴിയുന്നയാൾ ആയിരുന്നു അച്ഛൻ

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago