Categories: Gossips

വെള്ളമടിച്ചാൽ അയാൾ മിസ് യു ഒക്കെ അയക്കും; കാമുകന്റെ ചതിയിൽ ഇന്നും വേദനിച്ച് ബഡായി ആര്യ; വിശ്വസിക്കരുതെന്ന് പലരും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചുപോയി, മരണത്തിന്റെ വക്കിൽ വരെ ഞാൻ എത്തിയിരുന്നു; കരഞ്ഞ് ആര്യ വേദനകൾ വീണ്ടും ഓർക്കുമ്പോൾ..!!

മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്.
വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്. അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡലും സംഭരകയും കൂടിയാണ്. തിരുവനന്തപുരത്തിൽ ബോട്ടിക്കും സാരി ഷോപ്പും എല്ലാം താരം നടത്തുന്നുണ്ട്. മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്.

സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ. തനിക്ക് ഒരു ജാൻ ഉണ്ടെന്നും അത് ബിഗ് ബോസ്സിൽ നിന്നും വെളിയിൽ എത്തുമ്പോൾ പറയും എന്നും ആര്യ ഷോക്ക് ഇടയിൽ പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്നും തിരിച്ചുവന്ന ആര്യ അറിയുന്നത് ജാനിന്റെ കേട്ടതേപ്പ് കഥ ആയിരുന്നു.

പിന്നീട് ആ വിഷയത്തെ കുറിച്ച് പലതും ആര്യ പറഞ്ഞിട്ടുണ്ടെങ്കിൽ കൂടിയും വീണ്ടും ഇപ്പോൾ നടി ഫറ ഷിബിലയുടെ ചാനലിൽ നടത്തിയ അഭിമുഖത്തിൽ വീണ്ടും മനസ്സ് തുറക്കുകയാണ് താരം. ഞാൻ അയാളെ വിശ്വസിച്ചാണ് തനിക്ക് പറ്റിയ തെറ്റെന്ന് ആര്യ പറയുന്നു. അത്തരത്തിൽ അമിതമായ വിശ്വാസം ഉള്ളതുകൊണ്ടായിരുന്നു ബിഗ് ബോസ് പോലെയുള്ള ഒരു വലിയ ഷോയിൽ ഞാൻ അയാളെ കുറിച്ച് സംസാരിച്ചത്.

ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ആയാലും എനിക്ക് ഹോപ്പ് തന്നിരുന്നു. ബിഗ് ബോസ്സിലേക്ക് വരാൻ എന്നെ എയർപോർട്ടിൽ കൊണ്ടുവന്നു വിട്ടതും അയാൾ ആയിരുന്നു. എന്നാൽ അന്ന് എയർപോർട്ടിൽ വെച്ച് അയാൾ പറഞ്ഞതിന്റെ അർഥം പിന്നീടാണ് എനിക്ക് മനസിലായത്. നീ അവിടെപ്പോയി ഈ റിലേഷനെ കുറിച്ച് പറയുണ്ടോ എന്നായിരുന്നു അയാൾ ചോദിച്ചത്.

അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായാൽ പറയും എന്നായിരുന്നു അന്ന് ഞാൻ അയാൾക്ക് നൽകിയ മറുപടി. എന്നാൽ അയാൾ അന്ന് അതിനുപറഞ്ഞ മറുപടി, പറയുന്നതിനെ മുന്നേ ചിന്തിക്കൂ എന്നായിരുന്നു. എന്നാൽ അപ്പോൾ അങ്ങനെ പറഞ്ഞപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും കാര്യമാക്കിയില്ല.

എന്നാൽ അപ്പോൾ തന്നെ അയാൾ എന്നെ ഒഴുവാക്കാൻ തുടങ്ങിയിരുന്നുവെന്ന് ഞാൻ പിന്നീട് മനസിലാക്കുന്നത്. എന്നെ ബിഗ് ബോസ്സിലേക്ക് തള്ളി വിട്ടതും അയാൾ ആയിരുന്നു. അയാളുടെ പേര് പരസ്യമാക്കരുത് എന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. ഹൗസിലായിരുന്നപ്പോഴും ഞാൻ എപ്പോഴും സംസാരിച്ചിരുന്നത് അയാൾക്കൊപ്പമുള്ള കാര്യങ്ങൾ ആയിരുന്നു. അതിൽ ചിലതൊക്കെ അവർ ടെലികാസ്റ്റ് ചെയ്തിട്ടുമുണ്ട്.

ശെരിക്കും അയാൾ എന്നെ സ്മാർട്ടായി പറ്റിച്ചു. അയാൾക്ക് അതൊരു പുതിയ കാര്യമല്ല. അയാൾ വര്ഷങ്ങളായി ഇത് ചെയ്തുവരുന്നു. അയാളെ വിശ്വസിക്കരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. അയാൾ എന്നോട് ചെയ്തത് ഇമോഷണൽ അബിയൂസ് ആണ്. ഞാൻ ഡിപ്രെഷനിൽ ആയിരുന്നു. പണിക്ക് അറ്റാക്ക് വരെ ഉണ്ടായി.

അന്ന് ഞാൻ കരുതിയത് ഹാർട്ട് അറ്റാക്കാണ് എന്നാണ്. അയാൾ ഇടക്കിടെ ഹോപ്പ് തന്നിരുന്നു. കമ്മിറ്റഡാകാൻ പറ്റില്ല എന്ന് എന്നോട് പറഞ്ഞു. അയാൾക്ക് വേറൊരു ചിന്തയും ഐഡിയയും ഒക്കെയാണ്. ഞാൻ അത്തരത്തിലുള്ള ഒരാളല്ല. എന്റെ തുണിക്കട തുടങ്ങാൻ പ്രേരിപ്പിച്ചത് അയാൾ ആയിരുന്നു.

ഇപ്പോൾ ആയാൽ എന്റെ സുഹൃത്തുമായി പ്രണയത്തിൽ ആണ്. പിന്നെ അയാൾ കാരണം എനിക്ക് സംഭവിച്ചതെല്ലാം നല്ലതിനാണ്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്ത ഒരു ഫേവർ ഞാൻ അയാൾക്കായി ചെയ്തു കൊടുക്കുന്നത്. കണ്ണുകൾ നിറഞ്ഞു ആര്യ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago